SignIn
Kerala Kaumudi Online
Sunday, 28 April 2024 10.14 PM IST

ഒഡീഷ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ

education

ഒഡീഷയിലെ പ്രൊഫഷണൽ ബിരുദ കോഴ്‌സുകളിലേക്കുള്ള ഒഡീഷ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ- 2024ന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 22. www.ojee.nic.in.

ഫൈൻ ആർട്‌സ് കോഴ്‌സുകൾ @ കലാക്ഷേത്ര, ചെന്നൈ

ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണി ദേവി കോളേജ് ഒഫ് ഫൈനാർട്‌സിൽ നാല് വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് ഓൺലൈനായി മേയ് 31വരെ അപേക്ഷിക്കാം. ഭരതനാട്യം, കർണാടിക് മ്യൂസിക്‌ വോക്കൽ/ ഇൻസ്ട്രമെന്റൽ (വീണ, മൃദംഗം, വയലിൻ, ഫ്‌ളൂട്ട്), വിഷ്വൽ ആർട്‌സ് അക്കാഡമിക് സ്റ്റഡീസ്, ഇന്ത്യൻ ആർട്ട് (ഡ്രോയിംഗ് & പെയിന്റിംഗ്), സെറാമിക്‌സ്, സ്‌കൾപ്ച്ചർ, ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിംഗ്), കമ്പ്യൂട്ടർ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകളുണ്ട്. പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 25. അപേക്ഷ ഫീസ് 500 രൂപ. www.kalakshetra.in.

കളിനറി ആർട്‌സ് പ്രോഗ്രാമുകൾ @ ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട്

ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ബി.എ, എം.ബി.എ കളിനറി ആർട്‌സ് പ്രോഗ്രാമുകൾക്ക് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കേന്ദ്ര ടൂറിസം വകുപ്പിനു കീഴിലുള്ള സ്ഥാപനമാണിത്. തിരുപ്പതിയിലും നോയിഡയിലും ഇൻസ്റ്റിറ്റ്യൂഷനുകളുണ്ട്. ഷെഫ്, മാനേജർ, എയർലൈൻസ്, ഷിപ്പിംഗ്, ആർമി, നേവി, എയർ ഫോഴ്‌സ് തുടങ്ങിയ സർക്കാർ സേവന മേഖലകളിൽ തൊഴിൽ ലഭിക്കാൻ ഉപകരിക്കും. സംരംഭകത്വ സാദ്ധ്യതയുമുണ്ട്. www.icitirupati.in.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.