പരീക്ഷ
ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.എ/ ബി.എസ്സി/ ബി.കോം പരീക്ഷകൾ ഏപ്രിൽ മൂന്നിന് തുടങ്ങും. ടൈംടേബിൾ വെബ്സൈറ്റിൽ.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.പി.എ പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ 22 വരെ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തും.
ഏപ്രിൽ മൂന്നിന് നടത്തുന്ന ജർമ്മൻ പരീക്ഷകൾക്ക് പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
ഏപ്രിൽ 29ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ ഇൻ ഫാഷൻ ഡിസൈൻ പരീക്ഷകൾക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ ഒന്നു വരെയും അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എ/ എം.എസ്സി/എം.കോം എം.എസ്.ഡബ്ല്യു പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ ഒന്നു വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |