കൂടുതൽ പഠിക്കാനും അനുയോജ്യമായ തൊഴിൽ നേടാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇവിടെ പഠിച്ച് ഇവിടെത്തന്നെ മികച്ച ജോലി ചെയ്യണമെന്നാണ് സ്വപ്നം. നിലവിലെ സർക്കാരുകൾ അത്തരമൊരു സാഹചര്യം ഒരുക്കുന്നതിൽ വേണ്ടത്ര വിജയിച്ചു എന്ന് അഭിപ്രായമില്ല. അഭ്യസ്തവിദ്യരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി യുവജനങ്ങളുടെ പ്രശ്നം മനസ്സിലാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണം. അങ്ങനെ ചെയ്യുന്നവരിലെ മികവ് പരിഗണിച്ച് വോട്ട് ചെയ്യും. സ്വാധീനവും ശക്തിയുപയോഗിച്ച് ആരെ വേണമെങ്കിലും
നിർത്തി വിജയിപ്പിച്ച് പാർലമെന്റിലേക്ക് അയക്കാം എന്ന ഈ കാഴ്ചപ്പാട് മാറ്റാൻ തയ്യാറുള്ളവർക്കേ വോട്ടുള്ളൂ-ഐശ്വര്യ , എസ്.എൻ.കോളേജ് വിദ്യാർത്ഥിനി ,അഴീക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |