പത്തനംതിട്ട: യു.ഡി.എഫ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം കൺവെൻഷനിൽ മുൻ എം.എൽ.എയും കെ.പി.സി.സി മുൻ ജനറൽസെക്രട്ടറിയുമായ കെ. ശിവദാസൻ നായർ പങ്കെടുത്തില്ല. യു.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി രക്ഷാധികാരിയാണ് അദ്ദേഹം. 'പരിപാടിക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കേണ്ടന്ന് വ്യക്തിപരമായി തീരുമാനിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി തുടർന്നും പ്രവർത്തിക്കും"- ശിവദാസൻ നായർ പറഞ്ഞു. കൺവെൻഷൻ നടക്കുമ്പോൾ 15 കിലോമീറ്റർ അകലെ ആറൻമുളയിലെ വസതിയിലുണ്ടായിരുന്നു അദ്ദേഹം. പുനഃസംഘടനയുടെ പേരിൽ ഇടഞ്ഞു നിൽക്കുന്ന ശിവദാസൻ നായർ അടുത്തിടെയായി പരിപാടികളിൽ പങ്കെടുക്കാറില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |