പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ ഏപ്രിൽ നാലു വരെ പേര് ചേർക്കാൻ അവസരം. അപേക്ഷ പരിശോധിക്കാൻ 10 ദിവസം ആവശ്യമായതിനാൽ 25 വരെ സമർപ്പിക്കുന്നവർക്കെ വോട്ട് ചെയ്യാൻ സാധിക്കൂ. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിനു പ്രസിദ്ധീകരിക്കും.
പുതുതായി പേരു ചേർക്കാനും തിരുത്തലുകൾക്കുമായി https://voters.eci.gov.in/ വെബ്സൈറ്റ് മുഖേന അക്ഷയകേന്ദ്രം വഴിയും ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. അപേക്ഷയിൽ വോട്ടർമാരുടെ വയസ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുണ്ടാകണം.
ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷകൾ വോട്ടർമാരുടെ ബൂത്ത് അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർക്ക് പരിശോധനയ്ക്കായി കൈമാറും. ഇതു സംബന്ധിച്ച വിവരങ്ങൾ വോട്ടർമാർക്ക് എസ്.എം.എസായി ലഭിക്കും. ഐഡി കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് പേര് പട്ടികയിൽ ചേർത്തതിന് ശേഷം ബി.എൽ.ഒ, പോസ്റ്റ് മുഖേനയോ താലൂക്ക് ഓഫീസിൽ നിന്ന് നേരിട്ടോ വോട്ടർ ഐഡി കാർഡ് ലഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 1950 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |