SignIn
Kerala Kaumudi Online
Sunday, 28 April 2024 4.39 AM IST

തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

died

പത്തനംതിട്ട: തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്. ഇളയ കുട്ടിയ്ക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ കയറിപ്പോൾ കഴുത്തിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയും ഹൃദ്യയുമാണ് ഉണ്ടായിരുന്നത്. അപകടസമയം മുത്തശ്ശൻ പുറത്തേക്ക് പോയിരിക്കുകയായിരുന്നു.

മുത്തശ്ശി അയലത്തുള്ള വീട്ടിലേക്ക് പോയ സമയത്ത് ഹൃദ്യ തൊട്ടിലിൽ കയറിയിട്ടുണ്ടാകുമെന്നാണ് അനുമാനം. സ്പ്രിംഗ് കഴുത്തിൽ കുരുങ്ങിയതാണെന്നാണ് ഡോക്ടർമാർ പ്രാഥമികമായി പറയുന്നത്. കുട്ടിയുടെ കഴുത്തിൽ സ്പ്രിംഗ് മുറുകിയ പാടുകളുണ്ട്. മുത്തശ്ശി തിരിച്ചുവന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൊട്ടിലിൽ കുരുങ്ങിയ നിലയിൽ കണ്ടത്. പെട്ടെന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.