SignIn
Kerala Kaumudi Online
Sunday, 28 April 2024 5.03 PM IST

ഡോ.അനിൽ വെറ്ററിനറി വി.സി; ജഗതിരാജ് ഓപ്പൺ യൂണി.യിൽ

jagathy

തിരുവനന്തപുരം: ഓപ്പൺ, വെറ്ററിനറി സർവകലാശാലകൾക്ക് താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൂക്കോട് വെറ്ററിനറി സർവകലാശാല വി.സിയായി തൃശൂർ മണ്ണുത്തി കോളേജ് ഒഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്മെന്റ് പ്രൊഫസർ ഡോ.കെ.എസ്.അനിലിനെ നിയമിച്ചു. ഇനിയൊരു ഉത്തരവുണ്ടാവും വരെയാണ് നിയമനം.

രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്ന ജെ.സിദ്ധാർത്ഥ് ക്രൂരമർദ്ദനത്തെയും റാഗിംഗിനെയും തുടർന്ന് മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന 33 വിദ്യാർത്ഥികളെ കുറ്റവിമുക്തരാക്കി തിരിച്ചെടുത്ത താത്കാലിക വി.സി ഡോ.പി.സി.ശശീന്ദ്രൻ ഗവർണറുടെ ആവശ്യപ്രകാരം കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് നിയമനം.

കൊല്ലത്തെ ഓപ്പൺ സർവകലാശാലയിൽ താത്കാലിക വി.സിയായി കുസാറ്റിലെ സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ഡയറക്ടറും സീനിയർ പ്രൊഫസറുമായ ഡോ.വി.പി. ജഗതിരാജിനെയും നിയമിച്ചു. നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി ഗവർണർ പുറത്താക്കും മുൻപ് മുബാറക് പാഷ വി.സി സ്ഥാനം രാജിവച്ച ഒഴിവിലാണ് നിയമനം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് ഇരുവരെയും നിയമിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.