SignIn
Kerala Kaumudi Online
Saturday, 27 April 2024 1.18 PM IST

"അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്, പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു"; വെളിപ്പെടുത്തലുമായി ബെന്യാമിൻ

bennyamin

ഇന്നാണ് ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുക്കിയ 'ആടുജീവിതം' റിലീസ് ചെയ്തത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ബ്ലെസി സിനിമയാക്കിയത്. മലയാളത്തിൽ ഏറ്റവും അധികം വിറ്റഴിച്ച നോവലുകളിലൊന്നാണിത്. ആറാട്ടുപുഴ പത്തിശ്ശേരില്‍ തറയില്‍വീട്ടില്‍ നജീബിന്റെ ജീവിതമാണ് ബെന്യാമിൻ നോവലാക്കിയത്. ചിത്രം റിലീസ് ആകുന്നതിന് മുമ്പ് നജീബ് തന്നോട് ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബെന്യാമിൻ ഇപ്പോൾ. സിനിമയുടെ റിലീസ് ദിവസം ഇടാൻ ഒരു സെറ്റ് ടി-ഷേർട്ട് വേണമെന്നായിരുന്നു ആവശ്യം. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്. പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു. പടത്തിന്റെ റിലീസ് ദിവസം ഇടാൻ ഞങ്ങൾക്ക് ഒരു സെറ്റ് ടി-ഷേർട്ട് വേണം. ഇന്നലെ അതെത്തിച്ചു. രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത.


ഇന്ന് ഞങ്ങൾ ഒന്നിച്ച് സിനിമ കാണും. ലോകമെമ്പാടും ഏതാണ്ട് രണ്ടായിരത്തോളം സ്ക്രീനുകളിൽ സിനിമ എത്തുകയാണ്. നിങ്ങളുടെ കാഴ്ചയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BENYAMINBENNY, AADUJEEVITHAM, PRITHVIRAJ, NAJEEB
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.