തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണിസർക്കാരിന്റെ അഴിമതികഥകൾ റഷ്യൻ പാവ മാട്രിയോഷ്കയെ പോലെയാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമന്റെ പരിഹാസം. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ.
ഒരു പാവ തുറന്നാൽ അടുത്തത്. അത് തുറന്നാൽ പിന്നൊന്ന് അതാണ് മാട്രിയോഷ്ക പാവയുടെ പ്രത്യേക. ലൈഫ് മിഷൻ അഴിമതിയെ തൊട്ടപ്പോൾ പിന്നാലെ സ്വർണക്കടത്ത് കേസ്. അത് തുറന്നപ്പോൾ കരുവന്നൂർ, പിന്നാലെ മാസപ്പടി ഒന്നിന് പിറകെ ഒന്നായി കഥകൾ പുറത്തുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |