ന്യൂഡൽഹി : കോൺഗ്രസിന് പിന്നാലെ പ്രതിപക്ഷ സഖ്യത്തിലെ പാർട്ടിയായ സി.പി.ഐയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്,11 കോടി രൂപ സി,.പി.ഐ തിരിച്ചടയ്ക്കണമെന്നാണ് നിർദ്ദേശമെന്നാണ് റിപ്പോർട്ട്.
പഴയ പാൻ കാർഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുള്ള കുടിശികയും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കം 11 കോടിയെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത് സംബന്ധിച്ച് നിയമസഹായം തേടുകയാണെന്ന് മുതിർന്ന സി.പി.ഐ നേതാവ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
നേരത്തെ കോൺഗ്രസിന് 1700 കോടി അടയ്ക്കാൻ ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. പിഴയും പലിശയുമടക്കം 1700 കോടിരൂപയാണ് കോൺഗ്രസിന് ആദായനികുതി വകുപ്പ് ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |