തിരുവനന്തപുരം : അധിക്ഷേപ പരാമർശത്തിൽ നർത്തകി കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർ.എൽ.വി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റെ നടപടി. ഇവർക്കെതിരെ എസ്.സി, എസ്.ടി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
യുട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പരാതി. ചാലക്കുടി ഡിവൈ.എസ്.പിക്ക് രാമകൃഷ്ണൻ നൽകിയ പരാതി തുടർനടപടിക്കായി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യു ട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |