കോട്ടയം: തിരുവാതുക്കലിലെ വീട്ടിൽ നിന്നും ഒരു വലിയ മൂർഖനെയും 47കുഞ്ഞുങ്ങളെയും സ്നേക് റെസ്ക്യൂ സംഘം പിടികൂടി. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത് നിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ സംഘം പാമ്പിനെ പിടികൂടിയത്.വീടിന് മുന്നിൽ ഇന്ന് രാവിലെയോടെയാണ് വീട്ടുകാർ പാമ്പിന്റെ മുട്ട കണ്ടെത്തിയത്.
സംശയം തോന്നി സ്നേക്ക് റെസ്ക്യൂ സംഘത്തെ വിവരമറിയിക്കുകയായിരുന്നു. സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂർഖനെയും 47 പാമ്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. തുടർന്ന് സ്നേക് ടീം തന്നെയാണ് പാമ്പുകളെ കൂട്ടിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |