ബാലുശ്ശേരി: ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനുളള സർക്കാർ ഉത്തരവ് പിൻവലിക്കുക, സർക്കാർ കുരുക്കിൽ നഷ്ടമായതുക 2024-25 ൽ അധിക വിഹിതമായി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ കെ.പി.സി.സി. മെമ്പർ കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസീസ് അൽഫ അദ്ധ്യക്ഷതവഹിച്ചു. സി.രാജൻ, വി.സി. വിജയൻ, മോഹനൻ പീറ്റക്കണ്ടി, വി.സി.ശിവദാസ്, സി.വി.ബഷീർ, ടി.പി.ബാബുരാജ്, രാജീവൻ. സി.കെ. തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ യു.കെ.വിജയൻ, ഉമ മഠത്തിൽ, ഹരീഷ് നന്ദനം, ആരിഫ ബീവി, ഇന്ദിര ബാലകൃഷ്ണൻ , റീജ മധു , സജിന ഞേറച്ചാലിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |