SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.27 PM IST

പി.എസ്‌.സി പരീക്ഷയ്‌ക്കിടെ ഒ.എം.ആർ ഷീറ്റ് വേർപെടുത്തൽ; നിർദ്ദേശം നൽകണമെന്ന് ഉദ്യോഗാർത്ഥികൾ

p

തിരുവനന്തപുരം: പി.എസ്‌.സി പരീക്ഷയ്ക്കിടെ ഒ.എം.ആർ ഷീറ്റിലെ 'എ 'പാർട്ടും 'ബി' പാർട്ടും വേർപെടുത്തണമെന്ന് ഇൻവിജിലേറ്റർമാർ നിർബന്ധം പിടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. സൂക്ഷ്മതയോടെ ചെയ്യേണ്ട ഒ.എം.ആർ ഷീറ്റ് വേർപെടുത്തലിന് പരീക്ഷയ്ക്കിടയിൽ സമയം ചെലവാക്കുന്നത് മാനസികസമ്മർദ്ദത്തിലാക്കുന്നതായും ഇൻവിജിലേറ്റർമാർക്ക് ഇക്കാര്യത്തിൽ പി.എസ്.സി വ്യക്തക്തമായ നിർദ്ദേശം നൽകണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.

100 ചോദ്യങ്ങളുള്ള പി.എസ്.സിയുടെ പ്രാഥമിക, മെയിൻ പരീക്ഷകളുടെ സമയ ദൈർഘ്യം വ്യത്യസ്തമായതിനാൽ ശരാശരി 45- 54 സെക്കൻഡിനിടയിൽ ഉത്തരം കണ്ടെത്തുകയും രേഖപ്പെടുത്തുകയും വേണം. ഇതുകൊണ്ടുതന്നെ, പരീക്ഷാഹാളിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. ഒ.എം.ആർ ഷീറ്റ് വേർപെടുത്താൻ അധിക സമയം കണ്ടെത്തുന്നതിലൂടെ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്താൻ സമയം തികയാതെ വരുന്നതിനാൽ മാർക്കിലും വലിയ വ്യത്യാസം ഉണ്ടാകും.

പരീക്ഷയ്ക്കിടെ, തിരക്കിട്ട് വേർപ്പെടുത്തുമ്പോൾ കേടുപാട് സംഭവിക്കുന്നതിനാൽ ഒ.എം.ആർ ഷീറ്റ് തന്നെ അസാധുവാകും. ഇൻവിജിലേറ്റർമാർക്ക് പെട്ടെന്ന് തങ്ങളുടെ ജോലിപൂർത്തിയാക്കാനുള്ള സൗകര്യത്തിനായി പരീക്ഷാഹാളിൽ വ്യവസ്ഥ ലംഘിക്കുന്നത് ഗൗരവത്തിലെടുക്കണമെന്നും ഇതുസംബന്ധിച്ച് കർശന നിർദ്ദേശം നൽകണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

22​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഭാ​ര​തീ​യ​ ​ചി​കി​ത്സാ​ ​വ​കു​പ്പി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​ആ​യു​ർ​വേ​ദം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 125​/2023​),​ ​ലെ​ജി​സ്ലേ​ച്ച​ർ​ ​സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ​ ​റി​പ്പോ​ർ​ട്ട​ർ​ ​ഗ്രേ​ഡ് 2​ ​(​മ​ല​യാ​ളം​)​ ​-​ ​ര​ണ്ടാം​ ​എ​ൻ.​സി.​എ​ ​പ​ട്ടി​ക​വ​ർ​ഗ്ഗം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 736​/2022​),​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​ന്യൂ​റോ​ള​ജി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 336​/2023​),​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​വ​നം​ ​വ​കു​പ്പി​ൽ​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​-​ ​എ​ൻ.​സി.​എ​ ​പ​ട്ടി​ക​വ​ർ​ഗ്ഗം,​ ​ഒ.​ബി.​സി.,​ ​പ​ട്ടി​ക​ജാ​തി,​ ​മു​സ്ലീം,​ ​വി​ശ്വ​ക​ർ​മ്മ,​ ​ധീ​വ​ര,​ ​ഹി​ന്ദു​നാ​ടാ​ർ,​ ​എ​സ്.​സി.​സി.​സി.,​ ​എ​ൽ.​സി.​/​എ.​ഐ.​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 226​/2023,​ 227​/2023,​ 228​/2023,​ 229​/2023,​ 230​/2023,​ 231​/2023,​ 232​/2023,​ 233​/2023,​ 234​/2023​)​ ​തു​ട​ങ്ങി​ 22​ ​ത​സ്തി​ക​യി​ലേ​ക്ക് ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​പി.​എ​സ്.​സി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.


സാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും
തൃ​ശൂ​ർ​ ​ജി​ല്ല​യി​ൽ​ ​ഭാ​ര​തീ​യ​ ​ചി​കി​ത്സാ​ ​വ​കു​പ്പ്/​ഐ.​എം.​എ​സ്/​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഫാ​ർ​മ​സി​സ്റ്റ് ​ഗ്രേ​ഡ് 2​ ​(​ആ​യു​ർ​വേ​ദം​)​-​ ​ഒ​ന്നാം​ ​എ​ൻ.​സി.​എ.​ ​പ​ട്ടി​ക​വ​ർ​ഗ്ഗം,​ ​ഒ.​ബി.​സി.​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 24​/2023,​ 25​/2023​),​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​ആ​യു​ർ​വേ​ദം​)​ ​(​പു​രു​ഷ​ൻ​മാ​ർ​ ​മാ​ത്രം​)​ ​-​ ​ഒ​ന്നാം​ ​എ​ൻ.​സി.​എ.​-​ ​എ​ൽ.​സി.​/​എ.​ഐ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 224​/2023​),​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ബാം​ബൂ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​ബോ​യി​ല​ർ​ ​അ​റ്റ​ൻ​ഡ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 193​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​സാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​ർ​ഹ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും
കി​ർ​ത്താ​ഡ്സി​ൽ​ ​മ്യൂ​സി​യം​ ​അ​റ്റ​ൻ​ഡ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 256​/2017​),​ ​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ൾ​ ​വ​കു​പ്പി​ൽ​ ​ലാ​ബ് ​അ​റ്റ​ൻ​ഡ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 598​/2022​),​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​വ​നി​ത​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പി​ൽ​ ​മേ​ട്ര​ൺ​ ​ഗ്രേ​ഡ് 1​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 722​/2022​),​ ​എ​റ​ണാ​കു​ളം,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജു​ക​ളി​ൽ​ ​തി​യേ​റ്റ​ർ​ ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 729​/2022​),​ ​കേ​ര​ള​ ​വ​നം​ ​വ​ന്യ​ജീ​വി​ ​വ​കു​പ്പി​ൽ​ ​റേ​ഞ്ച് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​(​ഫോ​റ​സ്ട്രി​യി​ലു​ള്ള​ ​ബി​രു​ദം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 296​/2023​),​ ​കേ​ര​ള​ ​ഖാ​ദി​ ​ആ​ൻ​ഡ് ​വി​ല്ലേ​ജ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ബോ​ർ​ഡി​ൽ​ ​ലോ​വ​ർ​ ​ഡി​വി​ഷ​ൻ​ ​ക്ലാ​ർ​ക്ക്/​അ​ക്കൗ​ണ്ട​ന്റ്/​കാ​ഷ്യ​ർ​/​ക്ലാ​ർ​ക്ക് ​കം​ ​അ​ക്കൗ​ണ്ട​ന്റ്/​ര​ണ്ടാം​ ​ഗ്രേ​ഡ് ​അ​സി​സ്റ്റ​ന്റ്,​ ​ഒ​ന്നാം​ ​എ​ൻ.​സി​എ.​-​ ​പ​ട്ടി​ക​ജാ​തി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 54​/2022,​ 46​/2023​),​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഫോ​ർ​ ​ഫി​ഷ​റീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റി​ൽ​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ർ​ ​ഗ്രേ​ഡ് 2​ ​-​ ​പാ​ർ​ട്ട് 1,​ 2​ ​(​ജ​ന​റ​ൽ,​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​/​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ആ​ശ്രി​ത​ർ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 105​/2022,​ 106​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​ർ​ഹ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും

അ​ഭി​മു​ഖം​ ​ന​ട​ത്തും
കേ​ര​ള​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​ജൂ​നി​യ​ർ​)​ ​മാ​ത്ത​മാ​റ്റി​ക്സ് ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 721​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

പി.​​​എ​​​സ്.​​​സി​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​പ​​​രി​​​ശോ​​​ധന
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​കേ​​​ര​​​ള​​​ ​​​സി​​​വി​​​ൽ​​​ ​​​സ​​​പ്ലൈ​​​സ് ​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ​​​ ​​​എ​​​ൽ.​​​ഡി​​​ ​​​ടൈ​​​പ്പി​​​സ്റ്റ് ​​​(​​​കാ​​​റ്റ​​​ഗ​​​റി​​​ ​​​ന​​​മ്പ​​​ർ​​​ 699​​​/2022​​​)​​​ ​​​ത​​​സ്തി​​​ക​​​യു​​​ടെ​​​ ​​​സാ​​​ദ്ധ്യ​​​താ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് 16​​​ ​​​ന് ​​​പി.​​​എ​​​സ്.​​​സി​​​ ​​​ആ​​​സ്ഥാ​​​ന​​​ ​​​ഓ​​​ഫീ​​​സി​​​ൽ​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​ന​​​ട​​​ത്തും.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471​​​ 2546343​​​ ​​​എ​​​ന്ന​​​ ​​​ന​​​മ്പ​​​റി​​​ൽ​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
ഒ.​​​എം.​​​ആ​​​ർ​​​ ​​​പ​​​രീ​​​ക്ഷ
സാ​​​ങ്കേ​​​തി​​​ക​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​വ​​​കു​​​പ്പി​​​ൽ​​​ ​​​ട്രേ​​​ഡ്സ്മാ​​​ൻ​​​ ​​​(​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്)​​​ ​​​(​​​കാ​​​റ്റ​​​ഗ​​​റി​​​ ​​​ന​​​മ്പ​​​ർ​​​ 427​​​/2023​​​)​​​ ​​​ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 12​​​ ​​​ന് ​​​രാ​​​വി​​​ലെ​​​ 9.30​​​ ​​​മു​​​ത​​​ൽ​​​ 11.30​​​ ​​​വ​​​രെ​​​ ​​​ഒ.​​​എം.​​​ആ​​​ർ​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​ന​​​ട​​​ത്തും.
അ​​​ഭി​​​മു​​​ഖം
മെ​​​ഡി​​​ക്ക​​​ൽ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​വ​​​കു​​​പ്പി​​​ൽ​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​പ്രൊ​​​ഫ​​​സ​​​ർ​​​ ​​​ഇ​​​ൻ​​​ ​​​പീ​​​ഡി​​​യാ​​​ട്രി​​​ക് ​​​കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​ ​​​-​​​ ​​​ഒ​​​ന്നാം​​​ ​​​എ​​​ൻ.​​​സി.​​​എ​​​ ​​​ഈ​​​ഴ​​​വ​​​/​​​തി​​​യ്യ​​​/​​​ബി​​​ല്ല​​​വ​​​ ​​​(​​​കാ​​​റ്റ​​​ഗ​​​റി​​​ ​​​ന​​​മ്പ​​​ർ​​​ 365​​​/2023​​​),​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​പ്രൊ​​​ഫ​​​സ​​​ർ​​​ ​​​ഇ​​​ൻ​​​ ​​​മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​ ​​​-​​​ ​​​മൂ​​​ന്നാം​​​ ​​​എ​​​ൻ.​​​സി.​​​എ.​​​ ​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ്ഗം​​​ ​​​(​​​കാ​​​റ്റ​​​ഗ​​​റി​​​ ​​​ന​​​മ്പ​​​ർ​​​ 368​​​/2023​​​),​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​പ്രൊ​​​ഫ​​​സ​​​ർ​​​ ​​​ഇ​​​ൻ​​​ ​​​കാ​​​ർ​​​ഡി​​​യോ​​​ ​​​വാ​​​സ്‌​​​കു​​​ലാ​​​ർ​​​ ​​​ആ​​​ൻ​​​ഡ് ​​​തൊ​​​റാ​​​സി​​​ക് ​​​സ​​​ർ​​​ജ​​​റി​​​ ​​​-​​​ ​​​മൂ​​​ന്നാം​​​ ​​​എ​​​ൻ.​​​സി.​​​എ.​​​-​​​ ​​​എ​​​സ്.​​​ഐ.​​​യു.​​​സി.​​​നാ​​​ടാ​​​ർ​​​ ​​​(​​​കാ​​​റ്റ​​​ഗ​​​റി​​​ ​​​ന​​​മ്പ​​​ർ​​​ 398​​​/2023​​​),​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​പ്രൊ​​​ഫ​​​സ​​​ർ​​​ ​​​ഇ​​​ൻ​​​ ​​​ബ​​​യോ​​​കെ​​​മി​​​സ്ട്രി​​​ ​​​-​​​ ​​​എ​​​ൻ.​​​സി.​​​എ.​​​ ​​​പ​​​ട്ടി​​​ക​​​ജാ​​​തി​​​ ​​​(​​​കാ​​​റ്റ​​​ഗ​​​റി​​​ ​​​ന​​​മ്പ​​​ർ​​​ 386​​​/2023,​​​ 393​​​/2023​​​)​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് 4​​​ ​​​ന് ​​​പി.​​​എ​​​സ്.​​​സി​​​ ​​​ആ​​​സ്ഥാ​​​ന​​​ ​​​ഓ​​​ഫീ​​​സി​​​ൽ​​​ ​​​അ​​​ഭി​​​മു​​​ഖം​​​ ​​​ന​​​ട​​​ത്തും.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​ 2546448.

പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​പൗ​​​ൾ​​​ട്രി​​​ ​​​വി​​​ക​​​സ​​​ന​​​ ​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ​​​ ​​​ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ ​​​കെ​​​പ്‌​​​കോ​​​ ​​​ആ​​​ശ്ര​​​യ,​​​ ​​​കെ​​​പ്‌​​​കോ​​​ ​​​വ​​​നി​​​താ​​​മി​​​ത്രം​​​ ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ ​​​ന​​​ട​​​പ്പാ​​​ക്കാ​​​ൻ​​​ ​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​ ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ ​​​അ​​​യ​​​യ്‌​​​ക്കേ​​​ണ്ട​​​ ​​​വി​​​ലാ​​​സം​​​ ​​​മാ​​​നേ​​​ജിം​​​ഗ് ​​​ഡ​​​യ​​​റ​​​ക്ട​​​ർ,​​​ ​​​കേ​​​ര​​​ള​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​പൗ​​​ൾ​​​ട്രി​​​ ​​​വി​​​ക​​​സ​​​ന​​​ ​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ,​​​ ​​​പേ​​​ട്ട,​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,​​​ ​​​പി​​​ൻ​​​-​​​ 695024.​​​ ​​​ഫോ​​​ൺ​​​ ​​​-​​​ 9495000920,​​​ 9495000933.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.