തൃശൂർ : തീരദേശമേഖല കേന്ദ്ര, കേരള സർക്കാരുകളുടെ അവഗണനയിലാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പറഞ്ഞു. നാട്ടിക പഞ്ചായത്തിലെ നാട്ടിക ബീച്ച് കോളനികളിൽ സന്ദർശനം നടത്തിയ അദ്ദേഹം പറഞ്ഞു. കോളനി നിവാസികൾ മത്സ്യമേഖലയിൽ മുൻപുണ്ടായിരുന്ന സർക്കാർ സഹായം ഒന്നും കിട്ടാനില്ല. ഇന്നലെ രാവിലെ എട്ടോടെ മണ്ണുത്തി സെന്ററിൽ സ്ഥാനാർത്ഥിക്ക് പ്രവർത്തകർ സ്വീകരണം നൽകി.
തുടർന്ന് മണ്ണുത്തിയിലെ ഓട്ടോ തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. പിന്നീട് നാട്ടിക ബീച്ച് കോളനി, ചെമ്മാപ്പിള്ളി കോളനി, കാക്കനാട്ട് കോളനി എന്നിവ സന്ദർശിച്ചു. നാട്ടിക, തൃപ്രയാർ പോളി ജംഗ്ഷൻ, താന്ന്യം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ, മണലൂർ മണ്ഡലത്തിലെ മണലൂർ ബ്ലോക്കിലെ വിവിധ പ്രദേശങ്ങളിലും സന്ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |