SignIn
Kerala Kaumudi Online
Saturday, 27 July 2024 8.06 AM IST

13-ാം നാൾ പടിയിറങ്ങിയ വാജ്പേയി

vajpayee

ഇന്ന് രാജ്യം വാഴുന്ന ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്ക് 13 ദിനങ്ങളുടെ ഒരു കഥയുണ്ട്. പ്രധാനമന്ത്രി കസേരയിലിരുന്ന 1996ലെ 13 ദിനം. പാർലമെന്റിൽ ഭൂരിപക്ഷമില്ലാതെ കസേര വിടുമ്പോൾ രാജ്യത്ത് ഏറ്റവും കുറച്ചുനാൾ പ്രധാനമന്ത്രിയായ ആളുടെ റെക്കാഡും വാജ്പേയിക്ക് ഒപ്പം കൂടി. പിന്നീട് കാലാവധി തികച്ച പ്രധാനമന്ത്രിമാരുടെ പട്ടികയിലേക്ക് വാജ്‌പേയി എത്തിയതും ചരിത്രം.

പ്രാസംഗികൻ, കവി, എല്ലാവർക്കും സ്വീകാര്യനായ രാഷ്ട്രീയനേതാവ് തുടങ്ങി വാജ്‌പേയിക്ക് വിശേഷണങ്ങളേറെ. മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം മൂന്നുതവണ പ്രധാമന്ത്രിയുമായി.

1980ൽ ബി.ജെ.പി രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷനായി. കാലാവധി തികച്ച ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രിയും വാജ്പേയി തന്നെ. രാജ്യം ഭാരതരത്ന നൽകി ആദരിച്ച അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 25 സദ്ഭരണ ദിനമായി ആചരിക്കുന്നു.

 സ്ഥിരതയുള്ള ആദ്യ കോൺഗ്രസിതര സർക്കാർ

ഗുൽസാരിലാൽ നന്ദ രണ്ടു തവണ താത്കാലിക പ്രധാനമന്ത്രി ആയപ്പോഴും 13 ദിവസമാണ് പദവി വഹിച്ചത്. 1998ൽ രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോഴും വാജ്പേയി കാലാവധി തികച്ചില്ല. 1999ൽ ബി.ജി.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി അധികാരത്തിലേറി. വാജ്പേയി പ്രധാനമന്ത്രിയുമായി. സ്ഥിരതയുള്ള ആദ്യ കോൺഗ്രസിതര സർക്കാരായിരുന്നു അത്. 2005ൽ പൊതുജീവിതത്തിൽ നിന്ന് വിരമിച്ചു അദ്ദേഹം 2018 ആഗസ്റ്റ് 16ന് അന്തരിച്ചു. പ്രസംഗവേദികളെ രാഷ്‌ട്രീയത്തിനപ്പുറം അദ്ദേഹം കവിയരങ്ങായി മാറ്റിയിരുന്നു. 'ശത്രുതയ്ക്കായി ഏറെക്കാലം ചെലവിട്ടില്ലേ? സൗഹൃദത്തിനും അവസരം കൊടുത്തൂടെ". ഡൽഹി- ലഹോർ ബസ് സർവീസിന് പാകിസ്ഥാനിൽ ഒരുക്കിയ സ്വീകരണത്തിലെ വാജ്പേയുടെ വാക്കുകൾ പാക് ജനത നിറ കൈയടിയോടെയാണ് സ്വീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VAJPAYEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.