SignIn
Kerala Kaumudi Online
Tuesday, 30 April 2024 7.53 PM IST

വർഷങ്ങളായി മലയാളികളും പിന്തുടരുന്ന ശീലം: ഇനിയും തുടർന്നാൽ ജീവൻ അപകടത്തിലാക്കുമെന്ന് പഠനം, ക്യാൻസർ രോഗം പിന്നാലെ

health-

ശരീരത്തിൽ ഒരു മുറിവ് പറ്റിയാൽ നമ്മൾ ആദ്യം എന്തു ചെയ്യും? ഈ ഒരു പ്രശ്നത്തിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ മലയാളികൾ അടക്കം ചെയ്യുന്ന ഒരു കാര്യമുണ്ട്. മുറിവ് കഴുകിയതിന് ശേഷം ഒന്നോ രണ്ടോ രൂപ കൊടുത്ത് ഒരു ബാൻഡേജ് ഒട്ടിക്കും. ഉപയോഗിക്കാൻ എളുപ്പവും ഉപയോഗം കഴിഞ്ഞാൽ സ്വയം എടുത്തുമാറ്റാൻ സാധിക്കുന്നതും കൊണ്ടു തന്നെ ഇവ ആളുകൾ ശീലമാക്കി. എന്നാൽ ഈ ബാൻഡേജുകൾ നമ്മുടെ ആരോഗ്യത്തിൽ വരുത്തുന്ന ഗുരുതര പ്രത്യാഘാതങ്ങൾ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? വിപണിയിൽ ലഭിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ ബാൻഡേജുകളെക്കുറിച്ച് പുറത്തുവന്ന പഠനം നമ്മുടെ കണ്ണുതുറപ്പിക്കും.

കുറാഡ്, ബാൻഡ്-എയിഡ് എന്നീ ബ്രാൻഡുകളുടെ ബാൻഡേജിൽ നടത്തിയ പഠനമാണ് ഇപ്പോൾ പുറത്തുവന്നത്. ഈ ബ്രാൻഡുകളുടെ ബാൻഡേജുകളിൽ ഹാനികരമായ അളവിൽ രാസവസ്തുക്കൾ അല്ലെങ്കിൽ പോളിഫ്ളൂറോഅൽകൈൽ (പിഎഫ്എഎസ്) അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മാമാവേഷനും എൻവയോൺമെന്റൽ ഹെൽത്ത് ന്യൂസും നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇത്തരം ബാൻഡേജുകൾ ഉപയോഗിക്കുന്നവർക്ക് ക്യാൻസർ രോഗത്തിന് കാരണമാകുമെന്നാണ് പഠനത്തിൽ പറയുന്നത്.

health-

പഠനത്തിനായി തിരഞ്ഞെടുത്തത്

18 വ്യത്യസ്ത ബ്രാൻഡുകളുടെ 40ഓളം ബാൻഡേജുകളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവയിൽ 26 എണ്ണത്തിലും രാസവസ്തുക്കൾ തിരിച്ചറിയാൻ കഴിയുന്ന അളവിൽ കാണിച്ചുതന്നു. ഇപിഎ സർട്ടിഫൈഡ് ലാബിന്റെ സഹായത്താൽ സിവിഎസ്, വാൾമാർട്ട്, റൈറ്റ് എയ്ഡ്, ടാർഗെറ്റ്, ആമസോൺ എന്നിവയിൽ ലഭ്യമാകുന്ന ബാൻഡേജുകളിൽ പിഎഫ്എഎസ് പദാർത്ഥങ്ങൾ സംഘം പരിശോധിച്ചു.

ബാൻഡ്എയ്ഡ്, കെയർ സയൻസ്, കുറാഡ്, സിവിഎസ് ഹെൽത്ത്, ഇക്വേറ്റ്, ഫസ്റ്റ് ഹണി, റൈറ്റ് എയ്ഡ്, സോളിമോ (ആമസോൺ ബ്രാൻഡ്), ടാർഗെറ്റിന്റെ അപ്പ് ആൻഡ് അപ്പ് എന്നീ ബ്രാൻഡുകൾ പരിശോധിച്ചപ്പോൾ ഇവയിൽ ഉയർന്ന അളവിൽ ഫ്ളൂറിൻ കണ്ടെത്തി.

ബാൻഡേജുകൾ എങ്ങനെ ക്യാൻസറിന് കാരണമാകും?
ബാൻഡേജിൽ അടങ്ങിയ രാസവസ്തുക്കൾ വളർച്ച, പ്രത്യുൽപാദനം, പൊണ്ണത്തടി, വിവിധ തരത്തിലുള്ള ക്യാൻസറുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പിഎഫ്എഎസ് അടങ്ങിയ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് രാസവസ്തുക്കൾ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നതിന് കാരണമാകും. വൃക്ക, കരൾ അടക്കമുള്ള അവയവങ്ങൾ തകരാറിലാക്കാനും പിഎഫ്എഎസ് പദാർത്ഥങ്ങൾ ഇടയാക്കും. ഇത്തരം രാസവസ്തുക്കൾ അടങ്ങിയ ബാൻഡേജുകൾ മുറിവുകളിൽ ഒട്ടിക്കുമ്പോൾ ഈ രാസവസ്തുക്കൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

health-

നമ്മുടെ ശരീരത്തിലെ മുറിവുകളിൽ ബാൻഡേജുകൾ ഉപയോഗിക്കുമ്പോൾ ഈ രാസവസ്തുക്കൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള അവസരം നൽകുകയാണെന്ന് ലാബ് പരിശോധനകൾക്ക് നേതൃത്വം നൽകിയ ടോക്സിക്കോളജിസ്റ്റും നാഷണൽ ടോക്സിക്കോളജി പ്രോഗ്രാമിന്റെ മുൻ മേധാവിയുമായ ഡോ. ലിൻഡ ബിർൺബോം പറഞ്ഞു. 'മുറിവുകളിൽ ബാൻഡേജുകൾ പതിക്കുകയാണ് ചെയ്യുന്നത്. കുട്ടികളിലും മുതിർന്നവരിലും പിഎഫ്എഎസ് എത്താൻ ഇത് കാരണമാകുന്നു എന്നത് വിഷമകരമാണ്. മുറിവ് ഉണങ്ങുന്നതിന് ഈ രാസവസ്തുക്കളുടെ ആവശ്യമില്ല. ബാൻഡേജുകളിൽ ഇത്തരം രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഒഴിവാക്കുന്നതിന് ഈ മേഖലയിലുള്ളവർ പരിശ്രമിക്കണം'- ലിൻഡ ബിർൺബോം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXPLAINER, NEW STUDY, KERALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.