ആലപ്പുഴ: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്ര സർക്കാർ ജോലികളിൽ 50 ശതമാനം സ്ത്രീകൾക്ക് നൽകുമെന്ന് ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാൽ പറഞ്ഞു.
അഞ്ജലി ഓഡിറ്റോറിയത്തിൽ മഹിളാ ന്യായ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തവരാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്. കോൺഗ്രസ് അധികാരം വീണ്ടെടുത്ത കർണ്ണാടകയിലും തെലങ്കാനയിലും പ്രകടന പത്രികയിൽ പറഞ്ഞ പ്രധാന കാര്യങ്ങൾ എല്ലാം നടപ്പാക്കി. മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്രത്തിലും ഇത് തുടരും. ഒരു വർഷം ഒരു ലക്ഷം രൂപ ഒരു സ്ത്രീക്ക് നൽകുന്ന പദ്ധതി ഉൾപ്പെടെ അഞ്ചു ഗ്യാരണ്ടികൾ നടപ്പാക്കുമെന്നും കെ.സി പറഞ്ഞു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |