SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.45 PM IST

ലോക്കറ്റ് മുതൽ ബ്രേസ്‌ലറ്റ് വരെ, മുലപ്പാൽ കൊണ്ട് അരുണ തീർക്കുന്ന മാജിക്; ഓർഡർ ചെയ്‌ത് 60 ദിവസത്തിനുള്ളിൽ കൈയിൽക്കിട്ടും

aruna

വിവാഹ നാളും ഗർഭകാലവും കുഞ്ഞുണ്ടാകുന്നതുമൊക്കെ ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ്. ഇത്തരം മനോഹര മുഹൂർത്തങ്ങൾ ഫ്രെയിമുകളായും മറ്റും സൂക്ഷിക്കുന്നവർ നിരവധിയാണ്.

പ്രഗ്നൻസി കിറ്റ് മുതൽ കുഞ്ഞിന്റെ പൊക്കിൾക്കൊടി വരെ ഫ്രെയിം ചെയ്ത് സൂക്ഷിക്കാൻ ഇന്ന് സാധിക്കും. ഇതൊക്കെ ചെയ്യുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ മുലപ്പാൽ കൊണ്ടുനിർമിക്കുന്ന ആഭരണങ്ങൾ നിങ്ങളിൽ എത്ര പേർ കണ്ടിട്ടുണ്ട്?


മുലപ്പാൽ കൊണ്ട് ആഭരണങ്ങളുണ്ടാക്കാനോ, അതെങ്ങനെ സാധിക്കുമെന്ന് ചോദിക്കുന്നവർ നെയ്യാറ്റിൻകര സ്വദേശിനി അരുണയെപ്പറ്റി അറിയണം. മുലപ്പാൽ കൊണ്ട് മോതിരം മുതൽ ബ്രേസ്‌ലറ്റ് വരെ അരുണ ഉണ്ടാക്കും, അതും നിങ്ങൾക്ക് വേണ്ട ഡിസൈനുകളിൽ തന്നെ. മാസം ഒരു ലക്ഷം രൂപയോളം വരുമാനവും തേടിയെത്തുന്നു. വ്യത്യസ്തതയാർന്ന ജോലിയെക്കുറിച്ച് അരുണ കേരള കൗമുദി ഓൺലൈനിനോട് മനസ് തുറക്കുന്നു...

ബ്രസ്റ്റ് മിൽക്ക് ജുവലറി

ഞാനൊരു റെസിൻ ആർട്ടിസ്റ്റാണ്. പേഴ്‌സണലൈസിഡായിട്ടാണ് ബ്രസ്റ്റ് മിൽക്ക് ജുവലറി ചെയ്യുന്നത്. അതായത് ഓരോ രക്ഷിതാക്കൾക്കും അവരുടെ പാരന്റ്ഹുഡ് ജേർണിയുടെ ഓർമയ്ക്കായിട്ടാണ് ഇത് ചെയ്തുകൊടുക്കുന്നത്. ബ്രെസ്റ്റ് മിൽക്ക് മാത്രമല്ല, കുഞ്ഞുങ്ങളുടെ പൊക്കിൾക്കൊടി, പ്രഗ്നൻസി കിറ്റ് എന്നിവയൊക്കെ വച്ച് ഫ്രെയിമൊക്കെ ചെയ്തുകൊടുക്കും. ഈ പറഞ്ഞതൊക്കെ എല്ലാവരും ചെയ്യുന്നതാണെങ്കിലും കേരളത്തിൽ ബ്രസ്റ്റ് മിൽക്ക് ജുവലറി അധികമാരും ചെയ്യുന്നില്ല. ഞാൻ ഇത് രണ്ട് വർഷമായിട്ട് ചെയ്യുന്നുണ്ട്.

jewellery

ബ്രസ്റ്റ് മിൽക്ക് ജുവലറിയിലേക്ക് എത്തിയത്


2013 മുതൽ ക്രാഫ്‌റ്റൊക്കെ ചെയ്യാറുണ്ട്. ഒരു ഹോബിയായിട്ട് ചെയ്യുകയായിരുന്നു. 2017 മുതലാണ് വി
ൽപന ആരംഭിച്ചത്. അന്ന് പെൻസിൽ സ്‌കെച്ചൊക്കെയായിരുന്നു ചെയ്തിരുന്നത്. ഗർഭിണിയായപ്പോൾ സ്കെച്ചിനൊടൊക്കെ അലർജിയായി. ഇൻസ്റ്റഗ്രാമിലൂടെയാണ് ബ്രസ്റ്റ് മിൽക്ക് അഭരണങ്ങളെക്കുറിച്ച് അറിയുന്നത്. ഗർഭിണിയായതുകൊണ്ട് തന്നെ എന്നെ അത് സ്വാധീനിച്ചു. കുട്ടിയുണ്ടായതിന് ശേഷം എനിക്കും അങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. തുടർന്ന് കൂടുതലായി ഇതിനെക്കുറിച്ച് അന്വേഷിച്ചു.

ആ സമയത്ത് തമിഴ്നാട്ടിലൊക്കെ ഒത്തിരി പേർ ബ്രസ്റ്റ് മിൽക്ക് ജുവലറി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ ആരും ഇത് ചെയ്യുന്നില്ലായിരുന്നു. ഇൻസ്റ്റഗ്രാം റീലുകളൊക്കെ കണ്ടപ്പോൾ എനിക്ക് എന്തുകൊണ്ട് സ്വന്തമായി ചെയ്തുകൂടെന്ന് ചിന്തിച്ചു. ബെഡ് റെസ്റ്റായിരുന്നു ആ സമയത്ത്. അതിനാൽത്തന്നെ ഇതിനെക്കുറിച്ച് പഠിക്കാൻ ഇഷ്ടംപോലെ സമയമുണ്ട്.

breatmilk

കുഞ്ഞുണ്ടായി ആറ് മാസത്തിന് ശേഷമാണ് ഞാൻ ആദ്യമായി ബ്രസ്റ്റ് മിൽക്ക് ആഭരണമുണ്ടാക്കുന്നത്. "മോംമ്സ് സപ്പോർട്ട്" എന്നൊരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. അവരാണ് എനിക്ക് സപ്പോർട്ട് തന്നത്. അങ്ങനെയാണ് ഇത് പുറത്തെത്തുന്നത്. അതിനുശേഷം ആവശ്യക്കാർ വന്നു. 'ബ്രസ്റ്റ് മിൽക്ക് ജുവലറി കേരള', 'കുപ്പ ബൈ അരുണ' എന്നീ ഇൻസ്റ്റഗ്രാം പേജുകൾ വഴിയാണ് വിൽക്കുന്നത്. ഇരുപത്തിനാലായിരം ഫോളോവേഴ്സാണുള്ളത്.


കൂടുതലായും വരുന്നത് പുറത്തുനിന്നുള്ള കസ്റ്റമേഴ്സാണ്. മലയാളികൾ തന്നെ, എൻ ആ‌ർ‌ ഐ കുടുംബങ്ങളൊക്കെയാണ് ഓർഡർ തരുന്നത്.

breast-milk-jewellery

3,000 രൂപ മുതൽ

ലോക്കറ്റ്, മോതിരം, ബ്രേസ്‌ലറ്റൊക്കെയാണ് പ്രധാനമായും ചെയ്തുകൊടുക്കുന്നത്. സിൽവറിലും സ്വർണത്തിലുമാണ് ആഭരണം തയ്യാറാക്കുന്നത്. കസ്റ്റമേഴ്സിന് വേണമെങ്കിൽ ഡിസൈൻ അയച്ചുതരാം. വെള്ളിയിൽ ചെയ്യാൻ സ്റ്റാർട്ടിംഗ് കോസ്റ്റ് 3,000 ആകും. ജുവലറി പ്ലസ് പ്രിസർവേഷൻ കോസ്റ്റ്. ഇതിനാവശ്യമായ മെറ്റീരിയലുകളെല്ലാം ഇറക്കുമതി ചെയ്യുന്നതാണ്.

മുലപ്പാൽ അയച്ചുതരും

ആളുകൾ മുലപ്പാൽ അയച്ചുതരും. ലാബിൽ നിന്നൊക്കെ വാങ്ങുന്ന ചെറിയ കുപ്പികളില്ലേ, അതിലൊക്കെയാണ് അയക്കുന്നത്. കൺസ്യൂം ചെയ്യാനൊന്നുമല്ലല്ലോ. കിട്ടുമ്പോൾ ഇത് കേടാകുമായിരിക്കും എന്നാൽ നിറവ്യത്യാസമൊന്നും വരില്ല. കിട്ടിയ ഉടൻ തന്നെ പ്രോസസ് ചെയ്ത് പൗഡർ രൂപത്തിലാക്കും. തുടർന്ന് ഡ്രൈ ചെയ്‌തൊക്കെയാണ് ചെയ്യുന്നത്. ഓർഡർ ചെയ്താൽ മുപ്പത് മുതൽ അറുപത് ദിവസ‌ത്തിനുള്ളിൽ സാധനം ഉപയോക്താക്കൾക്ക് അയക്കും.

frame

ഒരു മാസം പത്ത് ഓർഡറുകളൊക്കെയേ സ്വീകരിക്കാറുള്ളൂ. അതിനാൽത്തന്നെ മെറ്റീരിയലുകൾ ബൾക്കായി വാങ്ങില്ല. ഓസ്‌ട്രേലിയയിൽ നിന്നും യു കെയിൽ നിന്നൊക്കെയാണ് മെറ്റീരിയലുകൾ വാങ്ങുന്നത്. ഓർഡർ ചെയ്ത് കഴിഞ്ഞാൽ ഈ മെറ്റീരിയലുകൾ കൈയിൽ കിട്ടാൻ ഒരു മാസമൊക്കെയെടുക്കും. പിന്നെ ജുവലറി ചെയ്യിപ്പിച്ചെടുക്കാനും ആഴ്ചകളെടുക്കും. ഇത് രണ്ടും ചെയ്യിപ്പിച്ചുകഴിഞ്ഞാൽ ഒരാഴ്ചത്തെ പണിയേയുള്ളൂ.


ഓർഡർ ചെയ്യുമ്പോൾ അഡ്വാൻസ് തരണം. അതിനുശേഷം സാധനം അയക്കുന്നതിന് മുമ്പ് ബാക്കി തുക വാങ്ങും. ഇന്ത്യയിലും പുറത്തോട്ടും അയച്ചുകൊടുക്കാറുണ്ട്. ഷോപ്പ് ഇല്ല. ഓൺലൈനായി മാത്രമേ ചെയ്യുന്നുള്ളൂ. പിന്നെ ചിലയാളുകൾ നേരിട്ട് കൊണ്ടുതരും. കല്യാണ ഹാരവും മരിച്ചുപോയവരുടെ സാധനങ്ങളുമൊക്കെവച്ച് ജുവലറിയോ ഫ്രെയിമൊ ഒക്കെ ചെയ്യാൻ തരാറുണ്ട്.

കല്യാണ ഹാരമൊക്കെ ഫ്രെയിമാക്കാനാണെങ്കിൽ 1,500 മുതൽ 25,000 വരെയാണ് വില. അത്രയും ബഡ്ജറ്റില്ലെങ്കിൽ ചിലർ ഇത് കീ ചെയ്തിനിലാക്കാൻ പറയാറുണ്ട്. 180 രൂപ മുതലാണ് വില ആരംഭിക്കുന്നത്. കസ്റ്റമൈസേഷൻ അനുസരിച്ചാണ് വില മാറുന്നത്.

mariage

ഞാൻ തനിച്ചായിരുന്നു ആദ്യം ഇത് ചെയ്തിരുന്നത്. ഇപ്പോൾ എന്റെ സഹോദരന്റെ ഭാര്യയും കസിനുമെല്ലാം കൂടെയുണ്ട്. വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കാറുണ്ട്. ഇന്റീരിയൽ ഡെക്കറേഷനാവശ്യമായ സാധനങ്ങളൊക്കെ ചെയ്യാറുണ്ട്.

ഡെയിലി ഉപയോഗിക്കാൻ സാധിക്കുമോ

സത്യത്തിൽ റെസിൻ ജുവലറി എന്ന് പറയുമ്പോൾ ഡെയിലി ഉപയോഗിക്കുന്നതല്ല. വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. അതിൽ സ്‌ക്രാച്ച് വരാൻ സാദ്ധ്യതയുണ്ട്. പിന്നെ ഒരുപാട് സൂര്യപ്രകാശമേറ്റാൽ മങ്ങിപ്പോയേക്കാം. പൊട്ടിപ്പോകുകയൊന്നുമില്ല. സ്വർണമൊക്കെ എന്നും ഉപയോഗിക്കുന്നതാണ്. എന്നാൽ ആദ്യം വാങ്ങിയ കളറായിരിക്കില്ലല്ലോ പിന്നെ. അതുപോലെ ഇതിനും മാറ്റമുണ്ടാകും. എല്ലാ ദിവസവും ഉപയോഗിക്കുന്നവരാണെങ്കിൽ സൂക്ഷിച്ച് ഉപയോഗിക്കണം. കുളിക്കുമ്പോൾ അഴിച്ചുവയ്ക്കണം. കെമിക്കലുകളിലൊന്നും വീഴരുത്.

മൊതിരമൊക്കെയാണെങ്കിൽ പാത്രം കഴുകുമ്പോഴൊക്കെ അഴിച്ചുവയ്ക്കണം. ആഭരണങ്ങൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അയച്ചുതന്നാൽ ശരിയാക്കി കൊടുക്കും. അങ്ങനെ ഇതുവരെ ആരും വന്നിട്ടില്ല. ഉപയോക്താവിന് ജുവലറി കൊടുക്കുമ്പോൾ തന്നെ കുഞ്ഞ് സ്‌റ്റോൺ, അല്ലെങ്കിൽ പൗഡർ അധികമായി കൊടുക്കും.

വിദ്യാഭ്യാസം

ഞാൻ എം ബി എ കഴിഞ്ഞതാണ്. ധനുവച്ചപുരം പോസ്‌റ്റോഫിസിലാണ് ജോലി ചെയ്യുന്നത്. അതിനൊപ്പം തന്നെ ഇതും കൊണ്ടുപോകുകയാണ്. ദീപക്കാണ് അരുണയുടെ ഭർത്താവ്. രണ്ടര വയസുകാരി നിഹാര തേജശ്രീയാണ് മകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BREASTMILKJEWELLERY, ARUNA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.