കാഞ്ഞങ്ങാട്:കൊടവലം മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുതായി ഊട്ടുപുര നിർമ്മിക്കുന്നതിനുള്ള ധനസമാഹരണത്തിനായി തിരുവോണ ഭാഗ്യനിധി പുറത്തിറക്കി. 45 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ഷേത്രത്തിന് പുതിയ ഊട്ടുപുര നിർമ്മിക്കുന്നത്. ക്ഷേത്രത്തിൽ കൂട്ട പ്രാർത്ഥനക്ക് ശേഷം നടന്ന ചടങ്ങിൽ തിരുവോണ ഭാഗ്യ നിധിയുടെ ഉദ്ഘാടനം നടന്നു.
ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് കെ.നാരായണവാര്യർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.നാരായണ വാര്യരും പുല്ലൂർ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് നിട്ടൂർ പവിത്രനും തിരുവോണ ഭാഗ്യനിധിയിലേക്ക് ആദ്യ ഫണ്ട് കൈമാറി.തുടന്ന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ തിരുവോണ ഭാഗ്യ നിധി പുറത്തിറക്കി. ക്ഷേത്രസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് പി.ശശിധരൻ നായർ തിരുവോണ ഭാഗ്യനിധിയെ കുറിച്ച് വിശദീകരിച്ചു. ടി.പി.രാമചന്ദ്രൻ , കൃഷ്ണൻ മൊട്ടമ്മൽ , കെ.വി.ദാമോദരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |