മേപ്പയ്യൂർ: സംയോജിത കൃഷിയിലൂടെ നൂറുമേനി വിഷുക്കാല വിളവുമായി മേപ്പയ്യൂരിലെ കൃഷികൂട്ടായ്മ. വെള്ളരി, കണിവെള്ളരി, തണ്ണി മത്തൻ,പാവൽ, പടവലം, ചീര, പച്ചമുളക്, വെണ്ട തുടങ്ങിയവയായിരുന്നു കൃഷിചെയ്തത്. വെങ്കപ്പാറകൃഷിയിടത്തിൽ ഉല്പാദിപ്പിച്ച പച്ചക്കറികളുടെ വിളവെടുപ്പ് മേപ്പയ്യൂരിൽ ആഘോഷപൂർവ്വം നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഇത്. പച്ചക്കറി ഉത്പ്പങ്ങളുടെ ജില്ലാതല വിപണനവും വിഷുച്ചന്തയും ടി.പി.രാമകൃഷ്ണൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു. കെ.കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |