തൃശൂർ: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ രൂപീകരിച്ച ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ഇതുവരെ പൊതു/ സ്വകാര്യ ഇടങ്ങളിൽ നിന്നായി 4,49,078 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയപാർട്ടികൾ പൊതുസ്ഥലങ്ങളിൽ പതിച്ച പോസ്റ്ററുകൾ, കൊടിത്തോരണങ്ങൾ, ബാനറുകൾ, ഫ്‌ളക്‌സ് ബോർഡ്, അലങ്കാര റിബ്ബണുകൾ എന്നിവയാണ് നീക്കിയത്.
2090 ചുവരെഴുത്തുകൾ, 3,70,158 പോസ്റ്ററുകൾ, 14,100 ബാനർ, 62,730 കൊടികളും തോരണങ്ങളും മറ്റും ഇതിൽ ഉൾപ്പെടുന്നു. 10 ചുവരെഴുത്തുകൾ, 317 പോസ്റ്ററുകൾ, ഒമ്പത് ബാനർ, 38 കൊടികളും തോരണങ്ങളും നീക്കം ചെയ്തു. 48 ചുവരെഴുത്ത്, 24,125 പോസ്റ്റർ, 1,017 ബാനറുകൾ, 2,814 മറ്റു പ്രചാരണ വസ്തുക്കൾ ഉൾപ്പെടെ 28,004 സാമഗ്രികൾ നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |