SignIn
Kerala Kaumudi Online
Saturday, 27 July 2024 7.58 AM IST

അഗാട്ടി ഐലന്റിൽ സരയു

ss

ലക്ഷദ്വീപിൽ അവധി ആഘോഷിച്ച് പ്രിയതാരം സരയു മോഹൻ. അഗാട്ടി ഐലൻഡിൽ നിന്നുള്ള ചിത്രങ്ങൾ സരയു സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. സരയു പങ്കുവച്ച ചിത്രങ്ങൾക്കു താഴെ മോദിജിയുടെ പോസ് എന്ന് ആരാധകർ കമന്റ് ചെയ്തു. സരയുവിന്റെ സുഹൃത്തും നടിയുമായ കൃഷ്ണ പ്രഭ അടുത്തിടെ ലക്ഷദ്വീപിൽ പോയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് സിനിമയിലൂടെ അഭിനയ രംഗത്തേക്കു വന്ന താരമാണ് സരയു. അതിനുശേഷം നിരവധി ചിത്രങ്ങൾ അഭിനയിച്ചു. രമേഷ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ച കപ്പല് മുതലാളി എന്ന ചിത്രത്തിലൂടെയാണ് സരയു നായികയാവുന്നത്. ചേകവർ, ഫോർ ഫ്രണ്ട്സ്, ജനപ്രിയൻ, നായിക, നിദ്ര, ഹീറോ, കർമ്മയോദ്ധ, വർഷം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ ആണ് സരയുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സരയുവിന്റെ ഭർത്താവ് സനൽ വി. ദേവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ. സുരേഷ് ഗോപി നായകനായ വരാഹം ആണ് സനലിന്റെ പുതിയ ചിത്രം. ഈ ചിത്രത്തിലും സരയു അഭിനയിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.