SignIn
Kerala Kaumudi Online
Saturday, 27 July 2024 5.10 AM IST

9 ദിവസം, തില്ലുവിന് 100 കോടി

ss

തില്ലു സ്‌ക്വയർ ഒൻപതു ദിവസം കൊണ്ട് തിയേറ്ററിൽ നിന്ന് നേടിയത് 100 കോടി. മലയാളി താരം അനുപമ പരമേശ്വരൻ നായികയായ റൊമാന്റ് ക്രൈം കോമഡി ചിത്രം ടോളിവുഡിൽ സൂപ്പർ വിജയമാണ് നേടുന്നത്. സിദ്ധു ജൊന്നലഗഢ ആണ് നായകൻ. സിദ്ധുവിന്റെയും അനുപമയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.എ ആ എന്ന ചിത്രത്തിലൂടെയാണ് അനുപമ ആദ്യമായി തെലുങ്കിൽ എത്തുന്നത്. കാർത്തികേയ 2 ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അനുപമയ്ക്ക് കഴിഞ്ഞു. തെലുങ്കിൽ സൂപ്പർ നായികയായി അനുപമ തിളങ്ങുകയാണ്. പ്രേമം സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന അനുപമ പരമേശ്വരൻ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും മേരി ആണ്. കുറുപ്പ് ആണ് അനുപമയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം

മാലിക് റാം സംവിധാനം ചെയ്യുന്ന തില്ലു സ്ക്വയർ 2022ൽ ബോക്സ് ഓഫീസിൽ വിജയം നേടിയ ഡിലെ തില്ലുവിന്റെ തുടർഭാഗമാണ്. നേഹ ഷെട്ടിയായിരുന്നു ഡിലേ തില്ലുവിലെ നായിക.

ഫോർഫ്യൂൺ ഫോർ സിനിമാസ്, സിതാര എന്റർടെയ്ന്റമെന്റ്സ് എന്നീ ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മാണം. സായി പ്രകാശ് ഛായാഗ്രഹണം നിർവഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.