തൃശൂർ: പേരകം സ്രാമ്പിക്കൽ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ശിലാന്യാസം 15ന് രാവിലെ പത്തിനും 12നും ഇടയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിർവഹിക്കും. ക്ഷേത്രം തന്ത്രി താമരപ്പിള്ളിമന ജാതവേദൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരി, ശിൽപ്പി മുല്ലശേരി ശൂലിശേരി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും. 75 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. പുനരുദ്ധാരണ സമിതി സെക്രട്ടറി എസ്.കെ. സന്തോഷ്, എസ്.കെ. ദേവദാസ്, എസ്. ശ്രീകാന്ത്, എസ്.കെ. സുരേഷ്, എസ്.കെ. സതീശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |