തൃശൂർ: കോൾ ബേഡേഴ്‌സ് കളക്ടറ്റീവിന്റെ ആഭിമുഖ്യത്തിൽ കോൾ നിലങ്ങളിലെ ജൈവ വൈവിദ്ധ്യം വിഷയമാക്കി അറുപതിലധികം ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ചിത്രപ്രദർശനം 15 മുതൽ 21 വരെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 15ന് രാവിലെ 11ന് കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. കാണാപ്പടവുകൾ എന്ന് പേർ നൽകിയ പ്രദർശനത്തിൽ 200ൽ അധികം ചിത്രങ്ങളാണ് ഉണ്ടാവുക. പക്ഷികൾ, തുമ്പികൾ, മത്സ്യങ്ങൾ എന്നീ ചിത്രങ്ങൾ പ്രദർശനത്തിൽ ഉണ്ടാകും. വാർത്താസമ്മേളനത്തിൽ കോ- ഓർഡിനേറ്റർ മനോജ് കരിങ്ങാമഠത്തിൽ, ഗോപിക വാര്യർ, മിനി ആന്റോ തെറ്റയിൽ, മനോജ് കുന്നമ്പത്ത്, ലതീഷ്.ആർ.നാഥ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |