തിരുവനന്തപുരം:കൊച്ചുവേളിയിൽ നിന്ന് കോട്ടയം, എറണാകുളം,കോയമ്പത്തൂർ,വിജയവാഡ,ഭുവനേശ്വർ,ഖരഗ്പൂർ വഴി ഷാലിമാറിലേക്ക് 12മുതൽ മെയ് 31വരെ അവധിക്കാല ട്രെയിൻ സർവ്വീസ് നടത്തും. കൊച്ചുവേളിയിൽ നിന്ന് വെള്ളിയാഴ്ചകളിൽ വൈകിട്ട് 4.20ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.40ന് ഷാലിമാറിലെത്തും. ട്രെയിൻ നമ്പർ. 06081. ഷാലിമാറിൽ നിന്ന് ജൂൺ 3വരെ തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 2.20നാണ് മടക്കയാത്ര. മൂന്നാം ദിവസം രാവിലെ 9.55ന് കൊച്ചുവേളിയിലെത്തും. ട്രെയിൻ നമ്പർ. 06082.ഇരുപത് സ്ളീപ്പർ കോച്ചുകളാണ് ട്രെയിനിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |