കോഴിക്കോട് : മലബാർ ഡെവലപ്മെന്റ് കൗൺസിലും തപാൽ വകുപ്പും സംയുക്തമായി, വയോജന മന്ദിരം, ആശാഭവൻ എന്നിവിടങ്ങളിലെ മുഴുവൻ അന്തേവാസികൾക്കും വിഷുക്കൈനീട്ടം നൽകി. എം.ഡി.സി ഭാരവാഹികളായ സി.എ ബ്യൂട്ടി പ്രസാദ്, എം.വി കുഞ്ഞാമു, പോസ്റ്റ് ഫോറം അംഗങ്ങളായ ഷെവ.സി ഇ ചാക്കുണ്ണി, അഡ്വ. എം കെ അയ്യപ്പൻ എന്നിവരാണ് സ്പോൺസർ ചെയ്തത്. വെള്ളിമാടുകുന്ന് സാമൂഹ്യനീതി വകുപ്പ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.ഡി.സി പ്രസിഡന്റായ ഷെവലിയാർ സി.ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ നാരായണൻകുട്ടി വാര്യർ ഉദ്ഘാടനം ചെയ്തു.നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ഡയറക്ടർ ബേബി കിഴക്കേ ഭാഗം, തപാൽ വകുപ്പ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എൻ സത്യൻ, ഡോ. കുഞ്ഞമ്മ തോമസ്, എം ഐശ്വര്യ ,പി.കെ. സജിനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |