SignIn
Kerala Kaumudi Online
Wednesday, 01 May 2024 8.43 AM IST

ഷെയ്നിന്റെ ഹാൽ കോഴിക്കോട്

d




ഷെയ്ൻ നിഗം നായകനാകുന്ന ഹാൽ എന്ന ചിത്രം പ്രശാന്ത്‌ വിജയകുമാർ സംവിധാനം ചെയ്യുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മേയ് ആദ്യം കോഴിക്കോട് ചിത്രീകരണം ആരംഭിക്കും. സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന പ്രണയകഥയാണ് ഹാൽ. ചിത്രത്തിന്റെ ഫസ്റ്ര് ലുക്ക് പുറത്ത്.മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ്. തമിഴ് അരങ്ങേറ്റ ചിത്രമായ മദ്രാസകാരൻ പൂർത്തിയാക്കി ഷെയ്ൻ ഹാലിൽ ജോയിൻ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം കംപ്ലീറ്റ് എന്റർടെയ്നർ ആയാണ് ഒരുക്കുന്നത്. മൈസൂർ, ജോർദ്ദാൻ എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും.ക്യാമറ: കാർത്തിക് മുത്തുകുമാർ, സംഗീതം : നന്ദു, കലാസംവിധാനം : പ്രശാന്ത് മാധവ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, മേക്കപ്പ്: അമൽ ചന്ദ്രന്‍, ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
പി.ആർ. ഒ: ആതിര ദിൽജിത്ത്. കോമഡി എന്റർടെയ്നറായ ലിറ്റിൽ ഹാർട്സ് ആണ് റിലീസിന് ഒരുങ്ങുന്ന ഷെയ്ൻ ചിത്രം. ആർ. ഡി. എക്സിനുശേഷം ഷെയ്നും മഹിമ നമ്പ്യാരും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേത കൂടിയുണ്ട്. ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബുരാജ്, ഷൈൻ ടോം ചാക്കോ, രഞ്ജി പണിക്ക‌ർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.



.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHANENIGAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.