അടിമാലി: വൃദ്ധയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ടൗണിൽ കുര്യൻസ് ആശുപത്രിയുടെ മുകളിൽ താമസിക്കുന്ന നെടുവേലികിഴക്കേതിൽ ഫാത്തിമയാണ് (70) മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ മകൻ സുബൈറാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലുള്ള മൃതദേഹം കണ്ടത്. ശരീരത്തിൽ മുറിവുകൾ ഉണ്ട്. മുറിയിൽ മുളകുപൊടി വിതറിയതായി കണ്ടെത്തി. ഫാത്തിമ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |