തിരുവനന്തപുരം: വെളളറട ചിമ്മണ്ടിക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. കുന്നത്തുക്കാൽ സ്വദേശികളായ വിജയന്റെയും കലയുടെയും മകനായ അഭിനവാണ് മരിച്ചത്. നാല് സുഹൃത്തുക്കളോടൊപ്പമാണ് അഭിനവ് കുളത്തിൽ കുളിക്കാൻ പോയത്. കുളത്തിന്റെ പടിയിൽ നിന്ന് അഭിനവ് കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കും നീന്തൽ അറിയില്ലായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അഭിനവിനെ പുറത്തെത്തിച്ചത്. ആൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരക്കോണം പി പി എം എച്ച് എസിലെ പത്താം ക്ലാസിലെ പരീക്ഷ എഴുതി ഫലം വരാൻ കാത്തിരിക്കുകയായിരുന്നു അഭിനവ്. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |