സിബിമലയിൽ സംവിധാനം ചെയ്ത 1998 ൽ റിലീസ് ചെയ്ത മെഗാഹിറ്റ് ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം സുരേഷ് ഗോപി , മഞ്ജു വാര്യർ, ജയറാം എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായും എത്തി. ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഉയരാറുണ്ട്. മഞ്ജു വാര്യർ പറയുന്ന 'അയ്ത് കസിൻസ് നെല്ലി യാരവതു ഒബ്റു മധുവേ മാടികൊണ്ട്റേ താതാന്തു പേഴ്സണൽ ആസ്തിയെല്ലാം നിനക്കേസിരികേ' എന്ന ഡയലോഗ് ഇപ്പോഴും പ്രേക്ഷകർ മറിന്നിട്ടില്ല.
മഞ്ജു വാര്യർ, രസിക, മയൂരി, ശ്രീജയ, അപർണ, മഞ്ജുള എന്നിവരാണ് അഞ്ചു കസിൻസായി എത്തിയത്. എന്നാൽ ആ അഞ്ചു കസിൻസിലെ മഞ്ജുള തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ സഹോദരി ആണ്. അപർണ എന്ന കഥാപാത്രത്തെയാണ് മഞ്ജുള അവതരിപ്പിച്ചത്. പ്രശസ്ത നടൻ കൃഷ്ണയുടെ രണ്ടാമത്തെ മകളാണ് മഞ്ജുള. മൂത്ത സഹോദരൻ രമേഷ് ബാബു തെലുങ്ക് നിർമ്മാതാവാണ്. ഇളയ സഹോദരനാണ് മഹേഷ് ബാബു. നിർമ്മാതാവും നടനുമായ സഞ്ജയ് സ്വരൂപിനെയാണ് മഞ്ജുള വിവാഹം കഴിച്ചത്. ജാൻവി എന്ന മകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |