ക്യാമറയുടെ പിന്നിൽ നിന്ന് എത്തിയാണ് കേക്ക് സ്റ്റോറി എന്ന ചിത്രത്തിൽ നായികയായി വേദ സുനിൽ അരങ്ങേറ്റം കുറിക്കുന്നത്. നാലു സിനിമകളിൽ സഹസംവിധായികയുടെ കുപ്പായം. ഒരു സിനിമയിൽ എഡിറ്റായും പ്രവർത്തിച്ച വേദ സുനിലിന്റെ ആദ്യ തിരക്കഥ കൂടിയാണ് കേക്ക് സ്റ്റോറി. ഒാണത്തിന് റിലീസ് ചെയ്യുന്ന കേക്ക് സ്റ്റോറി പുതിയ ഒരു നായികയെ മലയാള സിനിമയിൽ സമ്മാനിക്കുന്നു.
നായികയായത് ?
മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, വൃദ്ധൻമാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനായ സുനിൽ കാരന്തൂരാണ് അച്ഛൻ.ഏറെ നാളുകൾക്ക് ശേഷമാണ് അച്ഛൻ വീണ്ടും സംവിധായകനാകുന്നത്.പുതിയൊരു നായികയെ വേണമെന്ന ചിന്തയിൽ പലരെയും പരീക്ഷിക്കാൻ തീരുമാനിച്ചു.അച്ഛന് ആരെയും തൃപ്തിയായില്ല. എന്നെ നായികയാക്കിയാലോ എന്ന് അണിയറ പ്രവർത്തകർ തമാശയായി അച്ഛനോട് എല്ല ാ ദിവസവും പറയുമായിരുന്നു.ഒടുവിൽ കളിയായി പറഞ്ഞത് കാര്യമായി സംഭവിച്ചു.എന്നെ നായികയാക്കാനുള്ള അച്ഛന്റെ തീരുമാനം ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു.
സിനിമാ ജീവിതത്തെ കുറിച്ച് ?
സംവിധായകനായ അച്ഛന്റെയും നിർമ്മാതാവായ അമ്മയുടെയും ഏക മകളാണ് ഞാൻ.അവരോടൊപ്പം എപ്പോഴും ഞാനുമുണ്ടാകും.വീട്ടിലെ ചർച്ചകൾ സിനിമയെ കുറിച്ചാണ്. അതിനാൽ സിനിമാ ലോകം എനിക്ക് അന്യമല്ല.കുട്ടിക്കാലം മുതൽ എഴുത്തും അച്ഛനെ പോലെ സംവിധാനവുമാണ് എന്റെ സ്വപ്നം.കവിതയിൽ തുടങ്ങി കഥയിലും തിരക്കഥയിലുമെത്തി.
കേക്ക് സ്റ്റോറിയുടെ പ്രത്യേകത ?
നായികാ പ്രാധാന്യമുള്ള സിനിമയാണ്.ഓരോരുത്തരുടെയും ജീവിതത്തിൽ കേക്കിന്റെ പ്രാധാന്യവും കേക്ക് കൊണ്ടുണ്ടാകുന്ന സൗഹൃദവുമാണ് കഥ. ജോസഫ് (യു. എസ് .എ) മിലിക്ക (സെർബിയ)ലൂസ് (കാലിഫോർണിയ) നാസ്തിയ (മോസ്കോ ) എന്നീ വിദേശികളും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.കേക്ക് സ്റ്റോറി എല്ലാം കൊണ്ടും പുതിയൊരു അനുഭവമായിരിക്കും.
നായികയായി തുടരാനാണോ തീരുമാനം ?
കേക്ക് സ്റ്റോറിയിലൂടെ പ്രേക്ഷകർ തീരുമാനിക്കട്ടെ.അവർ സ്വീകരിക്കാൻ തീരുമാനിച്ചാൽ ഞാൻ അഭിനയം തുടരും.അഭിനയിച്ചാലും ഇല്ലെങ്കിലും തിരക്കഥയും സംവിധാനവും തുടർന്നു കൊണ്ടിരിക്കും.ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |