കൊച്ചി: വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ തുടർ ഓഹരി വില്പന ഏപ്രിൽ 18 മുതൽ 22 വരെ നടക്കും. ഇതിലൂടെ 18,000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 10 രൂപ മുതൽ 11 രൂപ വരെയാണ് ഉപഭോക്താക്കൾ നൽകേണ്ടത്. കുറഞ്ഞത് 1,298 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.
പുതിയ 4ജി, 5ജി സൈറ്റുകൾ സജ്ജീകരിക്കാനും, നിലവിലുള്ള 4ജി സൈറ്റുകളുടെ ശേഷി വികസിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങാനും ഉൾപ്പെടെയുള്ള ചെലവുകൾക്ക് പുതിയ ഇഷ്യുവിൽ നിന്നുള്ള വരുമാനം വിനിയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |