കൊച്ചി: വ്യാവസായിക ആവശ്യങ്ങൾക്കായി പുതിയ ഇൻഡിബ്രീസ് കൂളർ നിര ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കത്സ് ലിമിറ്റഡ് പുറത്തിറക്കി . 95 ലിറ്റർ, 135 ലിറ്റർ കപ്പാസിറ്റികളിൽ ലഭ്യമായ വ്യാവസായിക നിലവാരത്തിലെ കൂളറുകൾ ഫാക്ടറികൾ, വെയർഹൗസുകൾ, റസ്റ്ററന്റുകൾ, വലിയ ലോബികൾ തുടങ്ങിയ തുറസായ ഇടങ്ങൾക്ക് യോജിക്കുന്നതാണ്. ഹൈഡെൻസിറ്റി ഹണികോമ്പ് പാഡുകളും 17 ഇഞ്ച് മെറ്റൽ ഫാൻ ബ്ലെയ്ഡുമുള്ള ഇൻഡിബ്രീസ് 95 മണിക്കൂറിൽ 6500എം3 കരുത്തുള്ള വായു സഞ്ചാരം നൽകുന്നു. 20 ഇഞ്ച് മെറ്റൽ ഫാൻ ബ്ലെയ്ഡ് മണിക്കൂറിൽ 9,000എം3 വായുസഞ്ചാരം നൽകുന്നതാണ്.
ഇൻഡിബ്രീസ് കൂളർ നിര ഈ വേനൽക്കാലത്ത് അതിവേഗ കൂളിംഗ് ലഭ്യമാക്കുവാനും താങ്ങാവുന്ന വിലയിലും ദീർഘകാല നീണ്ടുനിൽപ്പും ഊർജക്ഷമതാ സവിശേഷതകളും ഉൾക്കൊളിച്ച് രൂപകൽപ്പന ചെയ്തതാണെന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കത്സ് ബിസിനസ് ഹെഡ് മൽഹർ വാദ്കെ പറഞ്ഞു. ചില്ലറ വ്യാപാര സ്റ്റോറുകളലും ഇ -കൊമേഴ്സ് ചാനലുകളിലും 25,000 രൂപ മുതൽ 29,000 രൂപ വരെയുള്ള വിലകളിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |