കെ.ജി.എഫ് 2 വിനുശേഷം യഷ് നായകനാവുന്ന ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിൽ ബോളിവുഡ് താരം കിയാര അദ്വാനിയും.
കരീന കപൂർ, ശ്രുതി ഹാസൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ശക്തമായ കഥാപാത്രത്തെയാണ് ടോക്സിക്കിൽ കിയാര അവതരിപ്പിക്കുന്നത്.
ഫഗ്ളി എന്ന ചിത്രത്തിലൂടെയാണ് കിയാരയുടെ അഭിനയ അരങ്ങേറ്റം. എം.എസ്. ധോണി : ദ അൺ ടോൾഡ് സ്റ്റോറിയിലെ പ്രകടനത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
ഭാരത് അനേ നേനു എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് അരങ്ങേറ്റം. ലസ്റ്റ് സ്റ്റോറീസ്, കലങ്ക് എന്നീ ചിത്രങ്ങൾ കിയാരയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു.
എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ - അപ്സ് എന്നാണ് ടോക് സിക് എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ ആദ്യ കന്നട ചിത്രം കൂടിയാണ് ടോക്സിക്. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. അടുത്ത വർഷം ഏപ്രിൽ 10ന് ലോകമെമ്പാടും റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |