തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ അമൃത ഐ.എ.എസ് അക്കാദമിക്ക് തിളക്കമാർന്ന നേട്ടം. അഖിലേന്ത്യാതലത്തിൽ 31ാം റാങ്ക് നേടിയ വിഷ്ണു ശശികുമാർ അടക്കം അമൃത ഐ.എ.എസ് അക്കാദമിയിൽ നിന്നുള്ള 6 പേരാണ് ഇത്തവണ ആദ്യ 100 റാങ്കിൽ ഇടംപിടിച്ചത്. വിഷ്ണുവിന് പുറമെ ആയുഷി പ്രധാൻ (36), ബെൻജോ പി. ജോസ് (59), കസ്തൂരി ഷാ (68), ഫാബി റഷീദ് (71), നിധി ഗോയൽ (91) എന്നിവരും ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ടു. ഇവർക്കു പുറമേ അമൃത അക്കാദമിയിൽ നിന്നുള്ള 7 പേർ ആദ്യ 200 റാങ്കിലും ഉൾപ്പെട്ടിട്ടുണ്ട്. ഇത്തവണ അമൃത അക്കാദമിയിൽ നിന്നുള്ള 45 പേരാണ് സിവിൽ സർവീസ് യോഗ്യത നേടിയത്. 2016ൽ സ്ഥാപിതമായ അക്കാദമിയിൽ നിന്ന് ഇതുവരെ 272 പേർ സിവിൽ സർവീസ് യോഗ്യത നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |