SignIn
Kerala Kaumudi Online
Monday, 20 May 2024 2.00 PM IST

സ്ഥിരനിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ച് ശ്രീറാം ഫിനാൻസ്

sreeram
ശ്രീറാം

കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. 0.05 മുതൽ 0.20 ശതമാനം വരെയാണ് വർദ്ധന. ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കു പ്രകാരം സ്ഥിര നിക്ഷേപങ്ങൾക്ക് 9.40 ശതമാനം വരെ പലിശ ലഭിക്കും. 60 വയസ് പൂർത്തിയായ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനവും സ്ത്രീ നിക്ഷേപകർക്ക് 0.10 ശതമാനവും അധിക വർദ്ധന പലിശനിരക്കിൽ ഏർപ്പെടുത്തി. 12 മുതൽ 60 മാസം വരെ കാലാവധിയുള്ള, നിശ്ചിത ഇടവേളകളിൽ പലിശ പിൻവലിക്കാത്ത (ക്യുമുലേറ്റീവ്) സ്ഥിര നിക്ഷേപങ്ങൾക്ക് 7.85 മുതൽ 10.50 ശതമാനം പലിശ ലഭിക്കും. ഇടപാടുകാർക്ക് നേട്ടമുണ്ടാക്കാൻ ഉതകുന്ന തരത്തിലാണ് പലിശ നിരക്കുകൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ശ്രീറാം ഫിനാൻസിന്റെ എക്‌സിക്യുട്ടീവ് വൈസ് ചെയർമാൻ ഉമേഷ് രേവങ്കർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.