കോഴിക്കോട്: ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടാത്ത കോൺഗ്രസ് കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഉള്ള്യേരിയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയിലേക്ക് പോയ നേതാക്കളുടെ എണ്ണം കോൺഗ്രസിന്റെ കൈയിലുണ്ടോയെന്ന് വ്യക്തമാക്കണം.
എൽ.ഡി.എഫ് നേതാക്കൾ മോദിക്കെതിരെ മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നത് കേട്ട് ആശ്ചര്യമാണ് തോന്നിയത്. പൗരത്വ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച ഏക പാർട്ടി സി.പി.എമ്മാണ്. സി.എ.എ നടപ്പാക്കില്ലെന്ന് പറഞ്ഞ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രകടന പത്രികയിൽ സി.എ.എയെക്കുറിച്ച് പരാമർശിക്കാൻപോലും കോൺഗ്രസ് ഭയക്കുന്നു. ഇലക്ടറൽ ബോണ്ടിനെതിരെ കോടതിയെ സമീപിച്ചതും സി.പി.എം മാത്രമാണ്. പാർലമെന്റിൽ ഇടതുപക്ഷം ശക്തിപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |