SignIn
Kerala Kaumudi Online
Saturday, 27 July 2024 5.06 AM IST

തിരുവനന്തപുരത്ത് എമ്പുരാൻ

ss

മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ തുടർ ചിത്രീകരണം അടുത്ത മാസം തിരുവനന്തപുരത്ത് ആരംഭിക്കും. എമ്പുരാൻ കേരളത്തിൽ ആദ്യമായാണ് ചിത്രീകരിക്കുന്നത്. പത്തു ദിവസത്തെ ചെന്നൈ ഷെഡ്യൂൾ കഴിഞ്ഞ ദിവസം പൂർത്തിയായി. ഒാണത്തിന് എമ്പുരാൻ റിലീസ് ചെയ്യാൻ ആലോചനയുണ്ട്. കൊച്ചിയിലും എമ്പുരാന് ചിത്രീകരണമുണ്ട്. മഞ്ജു വാര്യ‌ർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ തുടങ്ങിയവരോടൊപ്പം പൃഥ്വിരാജും താരനിരയിലുണ്ട്.വളരെ വേഗത്തിലാണ് എമ്പുരാന്റെ ചിത്രീകരണം. എമ്പുരാന്റെ ചെന്നൈ ഷെഡ്യൂൾ നേരത്തേ ആരംഭിച്ചതിനാൽ മോഹൻലാൽ - തരുൺ മൂർത്തി ചിത്രത്തിന്റെ ചിത്രീരണം ഏപ്രിൽ 22ലേക്ക് നീട്ടുകയും ചെയ്തു. മോഹൻലാലും തരുൺ മൂർത്തിയും ആദ്യമായാണ് ഒരുമിക്കുന്നത്. റാന്നിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം. മോഹൻലാൽ ടാക്സി ഡ്രൈവറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. മണിയൻപിള്ള രാജു, ബിനു പപ്പു എന്നിവരാണ് മറ്ര് താരങ്ങൾ. നായികയെ ഉടൻ തീരുമാനിക്കും. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും . ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത് .കലാസംവിധാനം -ഗോകുൽദാസ്. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ - സമീറ സനീഷ്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.