ന്യൂഡൽഹി: ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 144.17 കോടിയിൽ എത്തിയിരിക്കാമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പോപ്പുലേഷൻ ഫണ്ടിന്റെ ( യു.എൻ.എഫ്.പി.എ) റിപ്പോർട്ട്. 142.5 കോടിയുമായി ചൈനയാണ് തൊട്ടുപിന്നിൽ. 77 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജനസംഖ്യ ഇരട്ടിയാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2011ലെ സെൻസസ് പ്രകാരം 121 കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ.
ഇന്ത്യൻ ജനസംഖ്യ
( പ്രായപരിധി, ശതമാനം എന്ന ക്രമത്തിൽ )
0 - 14: 24 %
10 - 19: 17 %
10 - 24: 26 %
15 - 64: 68 %
65 - മുകളിൽ: 7 %
ആയുർദൈർഘ്യം
പുരുഷന്മാർ: 71 വയസ്
സ്ത്രീകൾ : 74
ശൈശവ വിവാഹ നിരക്ക് ( 2006 - 2023 ) - 23%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |