കൊച്ചി: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി(വി. ഐ. ടി) വിവിധ എൻജിനിയറിംഗ് കോഴ്സുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. വി. ഐ. ടി ഗ്രൂപ്പിന് കീഴിലുള്ള വെല്ലൂർ, ചെന്നൈ, അമരാവതി, ഭോപ്പാൽ കാമ്പസുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഏപ്രിൽ മുപ്പത് വരെ ഇന്ത്യയിലെ 125 നഗരങ്ങളിലായി നടക്കുന്നത്. ഇതോടൊപ്പം ദുബായ്, മസ്കറ്റ്, ഖത്തർ, കുവൈത്ത്, സിംഗപ്പൂർ, കൊലാലംമ്പൂർ എന്നീ വിദേശ രാജ്യങ്ങളിലും പ്രവേശന പരീക്ഷ നടക്കും. മേയ് മൂന്നിന് ഫലം പ്രസിദ്ധീകരിക്കും. ഒരു ലക്ഷം വരെ റാങ്ക് ലഭിക്കുന്നവർക്ക് പ്രവേശനത്തിനുള്ള കൗൺസിലിംഗിൽ പങ്കെടുക്കാം. വിവിധ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും ഫീസ് ആനുകൂല്യങ്ങളും വി. ഐ. ടി ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |