SignIn
Kerala Kaumudi Online
Saturday, 27 July 2024 9.01 AM IST

പുരസ്‌കാര തിളക്കത്തിൽ റാവിസ് 

ravis

കൊച്ചി: ജനപ്രീതിയാർജിച്ച ആഘോഷകേന്ദ്രങ്ങൾക്കുള്ള പുരസ്‌കാരങ്ങളടക്കം ആറ് അവാർഡുകൾ നേടി ലീല റാവിസ് ഗ്രൂപ്പ് . കേരളത്തെ രാജ്യാന്തര ഇവന്റ് മാനേജ്‌മെന്റ് കേന്ദ്രമാക്കാൻ മുൻകൈയെടുത്ത ഹോട്ടലുകൾക്കുള്ള അവാർഡുകളാണ് ഗ്രൂപ്പിന് ലഭിച്ചത്. ലീല റാവിസ് കോവളം, കൊല്ലം ലീല റാവിസ് അഷ്ടമുടി, കോഴിക്കോട് റാവിസ് കടവ് റിസോർട്ടുകൾക്കാണ് പുരസ്കാരം.

ഇവന്റ് ആൻഡ് എന്റർടെയിൻമെന്റ് അസോസിയേഷൻ ഒഫ് ഇന്ത്യയും കേരള ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷനും(ഇ.എം.എ.കെ) ഏർപ്പെടുത്തിയ 'സൈലന്റ് ഹീറോസ്' അവാർഡുകളാണ് ലീല റാവിസ് ഗ്രൂപ്പിന് ലഭിച്ചത്. വിവാഹ, വിവാഹ ഇതര ആഘോഷങ്ങൾക്കായി ഈ മൂന്ന് റിസോർട്ടുകൾ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നടപടികൾ കണക്കിലെടുത്താണ് അവാർഡ്.

മികച്ച വിവാഹ വേദിക്കുള്ള അവാർഡ് അടക്കം മൂന്ന് അവാർഡുകൾ കോവളത്തെ ലീല റാവിസിന് ലഭിച്ചു. മികച്ച ആഘോഷ സൗഹൃദ ഹോട്ടലിനുള്ള അവാർഡ് കൊല്ലത്തെ ലീല റാവിസ് അഷ്ടമുടിക്ക് ലഭിച്ചു. ഇടത്തരം ആഘോഷങ്ങൾക്കുള്ള മികച്ച വേദിയായി കോഴിക്കോട്ടെ റാവിസ് കടവും ഗ്രൂപ്പിന്റെ തനത് വിഭവമായ റാവിസ് നിർവാണ ഉപഭോക്താക്കൾക്ക് പരിചയപ്പെടുതിയതിന് ലീല റാവിസ് അഷ്ടമുടിക്കും അംഗീകാരം ലഭിച്ചു.

സൈലന്റ് ഹീറോസ് അവാർഡിന്റെ അടുത്ത എഡിഷൻ കൊല്ലം ലീല റാവിസ് അഷ്ടമുടിയിൽ നടത്തുമെന്ന് ഇ. എം. എ. കെ പ്രസിഡണ്ട് രാജു കണ്ണംപുഴ അറിയിച്ചു.

ടൂറിസത്തിന്റെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ സുസ്ഥിര നടപടികൾ സ്വീകരിക്കുന്നതിന് അവാർഡുകൾ ഊർജം പകരും

ശരത് മടത്തിൽ

ഡയറക്ടർ

റീജയണൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ്
റാവിസ് ഗ്രൂപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.