മഞ്ചേരി: 31ാമത് കേരള സാഹിത്യോത്സവ് ഒാഗസ്റ്റ് 26 മുതൽ സെപ്തംബർ ഒന്നു വരെയായി മഞ്ചേരിയിൽ നടക്കും. മഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ജനാധിപത്യ സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ പി. സുരേന്ദ്രൻ മുഖ്യാതിഥിയായി. എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ഷെരീഫ് നിസാമി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ, എസ്.വൈ.എസ് ജില്ല ജന. സെക്രട്ടറി സി.കെ. ഷക്കീർ, അരിമ്പ്ര എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കമ്മിറ്റിയെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |