സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രം മറുവശം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അനുറാം ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് മറുവശം.ജയശങ്കർ, ഷഹിൻ സിദ്ധിഖ്,പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, ശ്രീജിത്ത് രവി, അദിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്. റോയ് തുടങ്ങിയവരാണ് താരങ്ങൾ. കല്യാണിസം, ദം,ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറുവശം. ഛായാഗ്രഹണം മാർട്ടിൻ മാത്യു നിർവഹിക്കുന്നു. ഗാനരചന -ആന്റണി പോൾ, സംഗീതം - അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര. പി.ആർ. ഒ പി.ആർ. സുമേരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |