തിരുരങ്ങാടി: ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൊതു വിദ്യാഭ്യാസ വിഭാഗം അവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന സഹവാസ ക്യാമ്പുകൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. എട്ട്,ഒൻപത്,10 ക്ലാസ്സുകളിലെ വിദ്യാർഥിനികൾക്ക് മേയ് ഒന്നു മുതൽ നാലുവരെയും 10 , പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥിനികൾക്ക് മേയ് ആറ്,ഏഴ്, എട്ട്,ഒൻപത് തിയ്യതികളിലും തളിർ എന്ന പേരിൽ ചെമ്മാട് ഫാത്തിമ സഹ്റ ഇസ്ലാമിക് വിമൻസ് കോളേജിൽ വച്ച് ക്യാമ്പുകൾ സംഘടിപ്പിക്കും.
10, പ്ലസ് വൺ,പ്ലസ് ടുക്ലാസുകളിലെ ആൺകുട്ടികൾക്ക് 16, 17,18 തിയ്യതികളിലാണ് തുടിപ്പ് എന്ന പേരിൽ ദാറുൽഹുദാ ക്യാമ്പസിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. വ്യക്തിത്വ വികസനം, ആത്മീയം, കരിയർ, കല സാഹിത്യം,കായികം, ഐടി മേഖലകളിൽ വ്യത്യസ്ത ക്ലാസുകളോടൊപ്പം വൈവിധ്യമാർന്ന പരിപാടികളുമാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 97462 29547.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |