മകൾ ആരാധ്യയ്ക്കൊപ്പം പതിനേഴാം വിവാഹവാർഷികം ആഘോഷിച്ച് നടി ഐശ്വര്യ റായ്. ബോളിവുഡിലെ പെർഫെക്ട് കപ്പിൾസ് ആണ് ഐശ്വര്യയും അഭിഷേകും. ഏപ്രിൽ 20 ന് ആയിരുന്നു അഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹ വാർഷികം. മകൾക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഐശ്വര്യ സമൂഹ മാധ്യമത്തിൽ പങ്കു വച്ചു. നിരവധി പേരാണ് ഐശ്വര്യയ്ക്ക് വിവാഹ വാർഷികം ആശംസിച്ച് കമന്റുകൾ ഇട്ടത്. എല്ലാവരും ആരാധ്യയെക്കുറിച്ചാണ് കുറിച്ചിരിക്കുന്നത്. ബോളിവുഡിലെ അടുത്ത നായിക എന്നാണ് ആരാധ്യയെ വിശേഷിപ്പിക്കുന്നത്. ആരാധ്യയുടെ സിനിമ പ്രവേശം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ബി ടൗണിലുള്ളവർ.
മിസ് ഇന്ത്യയായും മിസ് വേൾഡ് ആയും തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യയെ സിനിമയിലേക്ക് കൊണ്ടു വരുന്നത് മണിരത്നമാണ്. ഇരുവർ സിനിമയിലൂടെയാണ് ഐശ്വര്യ റായ് സിനിമയിലേക്ക് എത്തുന്നത്. അരങ്ങേറ്റം തമിഴിലൂടെയായിരുന്നെങ്കിലും ഐശ്വര്യ തിളങ്ങിയത് ബോളിവുഡിലാണെന്ന് മാത്രം. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 ആണ് ഐശ്വര്യയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |