കൊച്ചി: ആധാർ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ. പി. ഒ) മേയ് എട്ടു മുതൽ പത്ത് വരെ നടക്കും. 1,000 കോടി കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 2,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ. പി. ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 300 രൂപ മുതൽ 315 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 47 ഇക്വിറ്റി ഓഹരികൾക്കും തുർന്ന് 47ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |