SignIn
Kerala Kaumudi Online
Thursday, 18 July 2024 3.16 PM IST

ഭരണ പ്രതിസന്ധിയും പ്ലസ്‌ടു പഠന പരിമിതിയും: ലീഗ് എം.എൽ.എമാർ മുഖ്യമന്ത്രിയെ കാണും

league

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന ഭരണപ്രതിസന്ധിയും പ്ലസ്‌ടു സീറ്റിലെ പരിമിതിയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.എൽ.എമാർ മുഖ്യമന്ത്രിയേയും മറ്റു വകുപ്പ് മന്ത്രിമാരെയും കാണുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ ബ‌ഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് അനുവദിക്കാതിരിക്കുകയും അനുവദിച്ച ഫണ്ട് ട്രഷറി നിയന്ത്രണങ്ങളിലൂടെ പാസാക്കി നൽകാതിരിക്കുകയും ചെയ്തതു കാരണം അതീവ ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ നേരിടുന്നത്. 2024-25 വാർഷിക പദ്ധതിയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ എല്ലാം ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മുഴുവൻ ഭരണസമിതികളും. പഞ്ചായത്തീരാജ് നഗരപാലിക സ്ഥാപനങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ കബളിപ്പിക്കലിനാണ് വിധേയമായിട്ടുള്ളത്. 2024-25 വർഷത്തേക്ക് വാഗ്ദാനം ചെയ്ത ഫണ്ടും 2023-24 വർഷത്തിൽ നൽകേണ്ടിയിരുന്ന ഫണ്ടും പൂർണ്ണമായും നൽകി സർക്കാർ വാക്കു പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വേണ്ടത് പുതിയ ബാച്ച്

  • ജില്ലയിൽ പ്ലസ്‌ടു പഠനത്തിന്റെ പരിമിതി പരിഹരിക്കുവാൻ സീറ്റ് വർദ്ധനവല്ല, പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്.
  • സർക്കാർ പ്രഖ്യാപിച്ച സീറ്റ് വർദ്ധനവ് പ്രശ്നപരിഹാരത്തിന് പ്രയോജനപ്പെടില്ല. ജനരോഷം തണുപ്പിക്കാനുള്ള മയക്കുവെടിയാണിത്.
  • സീറ്റ് വർദ്ധനവ് പഠനനിലവാരം തകർക്കുവാനും കൂട്ട തോൽവിക്കും അവസരം സൃഷ്ടിക്കുകയാണ് ചെയ്യുക.
  • മുഖ്യമന്ത്രി ഈ വിഷയങ്ങളിൽ നേരിട്ട് ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് മുസ്‌ലിം ലീഗ് എം.എൽ.എമാർ ആവശ്യപ്പെടുമെന്നും പി.അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, LEAGUE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.