SignIn
Kerala Kaumudi Online
Thursday, 18 July 2024 6.43 AM IST

ഉത്തേജക വിലക്കിൽ ബജ്റംഗ് പൂനിയ

bajrang

നാഡ എത്തിയത് പഴയ പരിശോധനാകിറ്റുമായെന്ന് ബജ്റംഗ്

ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിയുന്നത് സംശയത്തിൽ

ന്യൂഡൽഹി : ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ചരൺ സിംഗിന് എതിരായ സമരത്തിന്റെ മുന്നണിപ്പോരാളിയായ ഇന്ത്യൻ ഗുസ്തി താരം ബജ്റംഗ് പൂനിയയ്ക്ക് താത്കാലിക വിലക്കുമായി ദേശീയ ആന്റിഡോപ്പിംഗ് ഏജൻസി (നാഡ). ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ ബജ്‌റംഗ് മാർച്ച് 10ന് നടന്ന സെലക്ഷൻ ട്രയൽസിൽ രോഹിത് കുമാറിനോട് പരാജയപ്പെട്ടശേഷം ഉത്തേജക പരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിച്ചതിനാലാണ് വിലക്ക് എന്നാണ് നാഡ അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം തന്നെ മനപ്പൂർവ്വം പരിശോധനയിൽ പരാജയപ്പെടുത്താൻ പഴകിയ പരിശോധനാ കിറ്റുമായാണ് നാഡ എത്തിയതെന്നും അതിൽ പ്രതിഷേധമറിയിച്ചാണ് താൻ പരിശോധനയ്ക്ക് തയ്യാറാകാത്തതെന്നും ബജ്റംഗ് പറഞ്ഞു.

റെസ‌്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുമായും കേന്ദ്ര കായിക മന്ത്രാലയവുമായും നല്ല രസത്തിലല്ല ബജ്റംഗ് ഉൾപ്പടെ സമരത്തിന് നേതൃത്വം നൽകിയവർ. തങ്ങളെ ഉത്തേജക പരിശോധനയിലോ സാങ്കേതിക തടസങ്ങളിലോ കുരുക്കി ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാതിരിക്കാൻ ഗൂഡശ്രമം നടക്കുന്നതായി ഇവർ സംശയിക്കുന്നു. ഇതുകൊണ്ടാണ് സോനിപത്തിൽ നടന്ന ട്രയൽസിനിടെ ബജ്റംഗ് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നത്.

ഇക്കാര്യം നാഡ ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ)യെ അറിയിച്ച ശേഷം ഏപ്രിൽ 23-ന് പുനിയയ്ക്ക് നോട്ടീസയക്കുകയായിരുന്നു. നോട്ടീസിന് മറുപടി നൽകാൻ മേയ് ഏഴ് വരെ നാഡ സമയമനുവദിച്ചിട്ടുണ്ട്.

സസ്‌പെൻഷൻ പിൻവലിക്കുന്നതുവരെ പുനിയയ്ക്ക് ഏതെങ്കിലും ടൂർണമെന്റിലോ ട്രയൽസിലോ പങ്കെടുക്കാനാവില്ല. ഒളിമ്പിക്‌സിനുള്ള ട്രയൽസിൽനിന്നും വിട്ടുനില്‍ക്കേണ്ടി വരും. ഇന്ത്യയിൽ യോഗ്യതാമാച്ചിൽ പരാജയപ്പെട്ടാലും, സസ്‌പെൻഷൻ പിൻവലിച്ചാൽ ടോക്യോ ഒളിമ്പിക്‌സിലെ മെഡൽ ജേതാവ് എന്ന നിലയിൽ മേയ് 31-ന് നടക്കുന്ന ട്രയൽസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചേക്കും.

മാര്‍ച്ച് 10-നാണ് പുനിയയോട് സാംപിളുകള്‍ക്കായി ഏജന്‍സി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (ഡബ്ല്യുഎഡിഎ)യെ എന്‍എഡിഎ വിവരം ധരിപ്പിച്ചു. ഇരു ഏജന്‍സികളും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ എന്‍എഡിഎ ഏപ്രില്‍ 23-ന് പുനിയയ്ക്ക് നോട്ടീസയച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ മേയ് ഏഴ് വരെ എന്‍എഡിഎ സമയമനുവദിച്ചിട്ടുണ്ട്.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ പുനിയയ്ക്ക് ഏതെങ്കിലും ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാന്‍ സാധിക്കുകയില്ല. സസ്‌പെന്‍ഷന്‍ തുടരുന്നപക്ഷം ഒളിമ്പിക്‌സിനുള്ള ട്രയല്‍സില്‍നിന്നു പുനിയ വിട്ടുനില്‍ക്കേണ്ടി വരും. ഇന്ത്യയില്‍ യോഗ്യതാമാച്ചില്‍ പരാജയപ്പെട്ടാലും, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ടോക്യോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവ് എന്ന നിലയില്‍ മേയ് 31-ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ പുനിയയ്ക്ക് ക്ഷണം ലഭിച്ചേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BAJRANG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.